രാജ്യത്തെ മദ്യപാന്മാർക്കും പുകവലിക്കാർക്കും ചിലവേറുന്ന കാലം വരാൻ പോകുന്നതായി സൂചന. രാജ്യത്ത് മദ്യത്തിനും പുകയില ഉത്പന്നങ്ങൾക്കും വില കൂടുമെന്നാണ് പുതിയ സൂചന. കസ്റ്റംസ് ടാക്‌സ് 200-225 ശതമാനം വരെ വർധിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ ഉള്ളത്. ഇതോടെ സിഗരറ്റ്, ഹുക്ക, മദ്യം എന്നിവയ്ക്ക് നികുതി വർധന ബാധകമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ തന്നെ സൂചന നൽകുന്നു.

നിരക്ക് വർധനയ്ക്കുള്ള തീരുമാനെമെടുത്തിട്ടുണ്ടെന്ന് മന്ത്രി ഇസ ബിൻ അബ്ദുൾറഹ്മാൻ അൽ ഹമാദിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഏതെല്ലാം ഉത്പന്നങ്ങളെയായിരിക്കും ഇത് ബാധിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

എത്ര ശതമാനം വർധനയാണ് ഏർപ്പെടുത്തുന്നതെന്നും മന്ത്രിസൂചിപ്പിച്ചില്ല. സ്വകാര്യ വിൽപ്പന ക്കാർക്ക് നേരിട്ട് നികുതി വരുമെന്നാണ് മന്ത്രി സൂചിപ്പിച്ചത്. എക്‌സിറ്റ് ജനറൽ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സർകുലറിൽ 200 ശതമാനം നികുതി ഏർപ്പെടുത്താൻ പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെയിത് നൂറ് ശതമാനം ആയിരുന്നു. മദ്യത്തിന് 225 ശതമാനവും നികുതി ഏർപ്പെടുത്താനാണ് നിർദ്ദേശം.