- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പ്രവർത്തനങ്ങൾ നടത്താത്ത സംഘടനകൾക്കെതിരെ നടപടിയുമായി സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം; ബഹ്റിനിൽ 250 ഓളം സംഘടനകൾ പ്രവർത്തന രഹിതം
മനാമ: ബഹ്‌റൈൻ സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത 268 ഓളം സംഘടനകൾ പ്രവർത്തിക്കുന്നില്ലെന്നു ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. ഇവയിൽ 2 ചർച്ചുകൾ ആത്മീയ ഗ്രൂപ്പുകൾ എന്നിവയെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും അവ സാമൂഹിക സംഘടനകളുടെ ലിസ്റ്റിൽ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. മൊത്തം 561 സാമൂഹിക സംഘടനകളും 18 ചർച്ച
മനാമ: ബഹ്‌റൈൻ സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത 268 ഓളം സംഘടനകൾ പ്രവർത്തിക്കുന്നില്ലെന്നു ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. ഇവയിൽ 2 ചർച്ചുകൾ ആത്മീയ ഗ്രൂപ്പുകൾ എന്നിവയെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും അവ സാമൂഹിക സംഘടനകളുടെ ലിസ്റ്റിൽ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
മൊത്തം 561 സാമൂഹിക സംഘടനകളും 18 ചർച്ചുകളും ആത്മീയ ഗ്രൂപ്പുകളുമാണ് സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 34 ഇനങ്ങളിലായിട്ടാണ് മന്ത്രാലയം ഇതിനെ തരം തിരിച്ചിട്ടുള്ളത്. ഒട്ടു മിക്ക സംഘടനകളും അവരുടെ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങുന്നുണ്ട്. അവർക്ക് നിയമപരമായ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല.
സംഘടനകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് അഭിഭാഷക ഓഫീസ് തുടങ്ങുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വ്യാജ പേരുകളിൽ പ്രവർത്തിക്കുക കള്ളപ്പണം വെളുപ്പിക്കുക, തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സംഘടനകൾ ഏർപ്പെടുന്നുണ്ടോ എന്ന് പരിശോദിക്കുകയാണ് ഒഫീസിന്റെ പ്രധാന ദൗത്യം. രാജ്യത്ത് ഏറ്റവും പഴക്കമേറിയ രജിസ്റ്റർ ചെയ്ത ക്ലബ് ഇന്ത്യൻ ക്ലബ്ബാണ്.1915 ലാണ് ഇന്ത്യൻ ക്ലബ്ബ് സ്ഥാപിതമായത് 100 ചാരിറ്റി സൊസൈറ്റികൾ ഉള്ളതിൽ 33 എണ്ണവും പ്രവർത്തന രഹിതമാണ്.
74 സർവ്വീസ് സംഘടനകൾ ഉള്ളതിൽ 37 എണ്ണവും,58 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തതിൽ 42 എണ്ണവും പ്രവർത്തിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിദേശികൾക്കായി 38 സൊസൈറ്റികളാണ് ഉള്ളത് ഇതിൽ 12 എണ്ണം പ്രവർത്തിക്കുന്നില്ല.കേരള മുസ്ലിം ജമാഅത്ത്,കേരള സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റ്റർ,കേരള കത്തോലിക്കാ സംഘടന,പാക്കിസ്ഥാൻ സോഷ്യൽ സൊസൈറ്റി,ഇന്ത്യൻ സൊസൈറ്റി, ഇന്ത്യൻ ഇസ്ലാഹി സെന്റ്റർ ഇവയാണ് ഇതിൽ പ്രധാനം.