ഴിഞ്ഞ ദിവസം മുഹറഖിൽ മലയാളി കടയുടമ കടക്കെണി കാരണം ആത്മഹത്യ ചെയ്ത വിഷയം ചർച്ചയായതിനെ തുടർന്ന് ബഹ്‌റൈനിലെ പലിശ മാഫിയയെ തുരത്താനുള്ള നടപടിയുമായി ഇന്ത്യൻ എംബസി രംഗത്തെത്തി.

ഈ വിഷയത്തിൽ ഇടപെടാൻ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് ഐ.സി.ആർ.എഫ് ഭാരവാഹികൾക്ക് എംബസി ഫസ്റ്റ് സെക്രട്ടറി രാംസിങ് നിർദ്ദേശം നൽകി കഴിഞ്ഞു. പലിശ സംഘങ്ങളെക്കുറിച്ച് വ്യക്തമായ വിവരമുള്ളവർക്ക് ഇനി മുതൽ അത് ഐ.സി.ആർ.എഫിന്റെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് എംബസി അധിക്യതർ അറിയിച്ചു.

പലിശ സംഘങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ഐ.സി.ആർ.എഫ് നേതൃത്വത്തിൽ വിപുലമായ സമിതി രൂപവത്കരിക്കുമെന്നും. കൊള്ളപ്പലിശക്കാർക്കെതിരെ ബോധവത്കരണം നടത്താൻ ഈ സമിതി ഉണർന്നു പ്രവർത്തിക്കുമെന്നും എംബസി അധിക്യതർ പറഞ്ഞു.