ഹ്‌റൈൻ കേരളീയ സമാജവും ഡിസി ബുക്‌സുമായി സഹകരിച്ചു നടത്തുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ജൂനിയർ വിഭാഗം വിദ്യാർത്ഥികൾക്കുള്ള മെഗാ ക്വിസ് അരങ്ങേറും. വിഖ്യാത ക്വിസ് മാസ്‌റർ ടെറി ഒ 'ബ്രെയിൻ ആണ് പ്രശ്‌നോത്തരി നയിക്കുന്നത് ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് ക്വിസിൽ മാറ്റുരക്കുന്നത്

അന്താരാഷ്ട്ര പുസ്തകമേള വൻതോതിലുള്ള ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു രാജ്യം കൊടും തണുപ്പിലായിട്ടും നിരവധി പേരാണ് പുസ്തകങ്ങൾ വാങ്ങുന്നതിന് എത്തിച്ചേരുന്നത് . പുസ്തകമേളയുടെ ഭാഗമായി നിരവധി പ്രത്യേക ഓഫറുകളും ഡി സി ബുക്‌സ് പ്രഖ്യാപിച്ചിട്ടുണ്ട് .

സാഹിത്യ വിഭാഗത്തിൽ കെ ആർ മീരയുടെ ആരാച്ചാർ തന്നെയാണ് ഈ വർഷവും മുന്നിട്ടു നില്ക്കുന്നത് കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും നേടിയ ആരാച്ചാർ സാഹിത്യ പ്രേമികൾ ബഹറിനിലും ഏറ്റെടുത്തു കഴിഞ്ഞു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരാമുഖവും ബെസ്റ്റ് സെല്ലർ വിഭാഗത്തിലുണ്ട്. ഈയിടെ പുറത്തിറങ്ങിയ ടി ഡി രാമകൃഷ്ണൻ രചിച്ച സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും നിരവധി പേർ തേടിയെത്തുന്നുണ്ട്.

ഖസാക്കിന്റെ ഇതിഹാസം ബഷീർ സമ്പൂർണ കൃതികൾ എന്നിവയും കാലത്തെ അതിജീവിച്ചു കൊണ്ട് ഇന്നും വായനക്കാർക്ക്പ്രിയങ്കരമാണ്. ഇംഗ്ലീഷ് വിഭാഗത്തിൽ ചേതൻ ഭഗത്തിന്റെ പുസ്തകങ്ങൾ തന്നെയാണ് ഈ വർഷവും വലിയ തോതിൽ വായിക്കപ്പെടുന്നത്. ചേതൻ ഭാഗത്തിന്റെ പുതിയ പുസ്തകമായ ഹാൽഫ് ഗെൽഫ്രണ്ടിനാണ് വായനക്കാർ ഏറെ ഒപ്പം ഐ ആം മലാലയും എ പി ജെ അബ്ദുൾ കലാമിന്റെ വിങ്ങ്‌സ് ഓഫ് ഫയറും അമീഷ് ത്രിപാഡിയുടെ ശിവ ട്രിലോഗിയും ബഹ്‌റൈൻ പുസ്തകമേളയിലും വൻ തോതിലാണ് വിറ്റഴി ക്കപ്പെടുന്നത്. കുട്ടികളുടെ പുസ്തകങ്ങൾക്കും വലിയ ഡിമാണ്ട് ആണ് ഈ വർഷം ഉള്ളത് . രാവിലെ പത്തു മണിമുതൽ രാത്രി പത്തു മണിവരെയാണ് പുസ്തകമേള നടക്കുന്നത് മേള ശനിയാഴ്ച സമാപിക്കും

പുസ്തകമേളയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായോ പുസ്തകോത്സവം സംഘാടകസമിതി ജനറൽ കൺവീനർ സജി മാർക്കോസ്(39684766 )സാഹിത്യ വിഭാഗം സെക്രട്ടറി പ്രകാശ്ബാബു (39411610) എന്നിവരുമായൊ ബന്ധപ്പെടാവുന്നതാണ് എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു