- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
തുല്യമായ വേതനവും വിശ്രമസമയവും ആവശ്യപ്പെട്ട് ബസ് ഡ്രൈവർമാർ സമരത്തിൽ; ഇന്നലെ മുതൽ ആരംഭിച്ച ബസ് പണിമുടക്കിൽ വലഞ്ഞ് പൊതുസമൂഹം
മനാമ : തുല്യമായ വേതനവും വിശ്രമസമയവും ആവശ്യപ്പെട്ട് ബസ് ഡ്രൈവർമാർ സമരത്തിലായതോടെ മലയാളികൾ ഉൾപ്പെട്ട പൊതുസമൂഹം വെട്ടിലായിരിക്കുകയാണ്. ഇന്നലെ മുതലാണ് രാജ്യത്തെ ബസ് ഡ്രൈവർമാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. പണിമുടക്ക് ബഹ്റിനിലെ പൊതുഗതാഗതത്തെയും, ജനജീവിതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. തുല്യമായ വേതനം, വിശ്രമസമയം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെട്ടാണ് ബസ് ഡ്രൈവർമാരുടെ സമരം. ഇന്ത്യ. ബഹ്‌റിൻ, ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പൈൻസ്, കെനിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 300ഓളം ഡ്രൈവർമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ 25 ശതമാനത്തോളം പേരും സമരത്തിലാണ്. തങ്ങൾക്ക് വേതനം നൽകുന്നതിൽ സമത്വമില്ലെന്നും, ആഴ്ച തോറുമുള്ള ഒഴിവുദിനങ്ങൾ കൃത്യമായി നൽകാറില്ലെന്നും ഡ്രൈവർമാർ ആരോപിക്കുന്നു. സമരം ജനത്തെ വലിക്കുമെന്ന് അറിയാമെങ്കിലും സഹികെട്ടപ്പോഴാണ് തങ്ങൾ സമരം ആരംഭിച്ചതെന്നാണ് ഡ്രൈവർമാർ പറയുന്നത്.സമരം ഒത്തുതീർപ്പാക്കാനുള്ള അനുരഞ്ഞ്ജന ചർച്ചകൾ നടന്നു വരികയാണ്. എന്നാൽ ഡ്രൈവർമാരുടെ ഒരാവശ്യങ്ങളും തങ്ങൾ തള്ളിക്ക
മനാമ : തുല്യമായ വേതനവും വിശ്രമസമയവും ആവശ്യപ്പെട്ട് ബസ് ഡ്രൈവർമാർ സമരത്തിലായതോടെ മലയാളികൾ ഉൾപ്പെട്ട പൊതുസമൂഹം വെട്ടിലായിരിക്കുകയാണ്. ഇന്നലെ മുതലാണ് രാജ്യത്തെ ബസ് ഡ്രൈവർമാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. പണിമുടക്ക് ബഹ്റിനിലെ പൊതുഗതാഗതത്തെയും, ജനജീവിതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്.
തുല്യമായ വേതനം, വിശ്രമസമയം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെട്ടാണ് ബസ് ഡ്രൈവർമാരുടെ സമരം. ഇന്ത്യ. ബഹ്‌റിൻ, ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പൈൻസ്, കെനിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 300ഓളം ഡ്രൈവർമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ 25 ശതമാനത്തോളം പേരും സമരത്തിലാണ്.
തങ്ങൾക്ക് വേതനം നൽകുന്നതിൽ സമത്വമില്ലെന്നും, ആഴ്ച തോറുമുള്ള ഒഴിവുദിനങ്ങൾ കൃത്യമായി നൽകാറില്ലെന്നും ഡ്രൈവർമാർ ആരോപിക്കുന്നു. സമരം ജനത്തെ വലിക്കുമെന്ന് അറിയാമെങ്കിലും സഹികെട്ടപ്പോഴാണ് തങ്ങൾ സമരം ആരംഭിച്ചതെന്നാണ് ഡ്രൈവർമാർ പറയുന്നത്.സമരം ഒത്തുതീർപ്പാക്കാനുള്ള അനുരഞ്ഞ്ജന ചർച്ചകൾ നടന്നു വരികയാണ്.
എന്നാൽ ഡ്രൈവർമാരുടെ ഒരാവശ്യങ്ങളും തങ്ങൾ തള്ളിക്കളഞ്ഞിട്ടില്ലെന്ന് കമ്പനികളുടെ വാദം. പസുരക്ഷ കണക്കിലെടുത്ത് നിയമങ്ങളും,നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണം എന്നല്ലാതെ മറ്റൊരു ഉപാധിയും തങ്ങൾ വച്ചിട്ടുമില്ല. എന്നിട്ടും, ഈ സമരത്തിന്റെ ആവശ്യകത എന്താണെന്ന് മനസിലാവുന്നില്ലെന്ന് കമ്പനി പറയുന്നു.