മനാമ: കാരുണ്യപ്രവർത്തനത്തിൽ അറബ് ഗൾഫ് രാജ്യങ്ങളിൽ ബഹ്‌റൈൻ ഒന്നാം സ്ഥാനത്ത്. 'ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷ'ന്റെ 'വേൾഡ് ഗിവിങ്ങ് ഇൻഡക്‌സ് 2015' ലാണ് ബഹ്‌റൈൻ ഈ സ്ഥാനം കരസ്ഥമാക്കിയത്. ലോകരാജ്യങ്ങളിൽ പതിമൂന്നാം സ്ഥാനമാണ് രാജ്യത്തിന്. 

സ്വമേധയാ പണമോ, സമയമോ, മറ്റ് സഹായങ്ങളോ, വിശേഷിച്ചും അപരിചിതർക്ക്, നൽകുന്നതിലുള്ള വിവിധ രാജ്യക്കാരുടെ സമീപനമാണ് ബഹുമതിക്കായി പരിഗണിക്കപ്പെട്ടത്. ഇതിൽ അറബ് ഗൾഫ് രാജ്യങ്ങളിൽ ബഹ്‌റൈൻ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ബഹുമതിക്കായി 145 രാജ്യങ്ങളുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെട്ടത്.

പുതി പദവി ലഭിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി കാരുണ്യ പവർത്തനങ്ങളിൽ ഹമദ് രാജാവിന്റെ പ്രതിനിധിയായ ചാരിറ്റി വർക്ക് ആൻഡ് യൂത്ത് അഫയേഴ്‌സ് ആൻഡ് റോയൽ ചാരിറ്റി ഓർഗനൈസേഷൻ ബോഡ് ഓഫ് ട്രസ്‌റീസ് ചെയർമാൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ഇന്നലെ ഹോട്ടൽ 'ഫോർ സീസണി'ൽ നടന്ന പരിപാടിയിൽ കാരുണ്യപ്രവർത്തനങ്ങളിലേർപ്പെട്ട എഴുപതിലധികം സംഘടനകളെ ആദരിച്ചു.