മനാമ : പുറത്ത് വന്ന റിപ്പോർട്ടുകൾ ശരിവച്ച് രാജ്യത്ത് സിഗരറ്റ് വില വർദ്ധിക്കുമെന്ന് ഉറപ്പായി. നിലവിൽ പ്രാദേശിക മാർക്കറ്റിലുള്ള സ്റ്റോക്ക് വിറ്റഴിയുന്നതോടെ സിഗരറ്റിന്റെ വില വർദ്ധിക്കു മെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സയെദ് ബിൻ റാഷിദ് അൽ സയാനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.

പായ്ക്കറ്റിനു ഏകദേശം 200 ഫിൽസിന്റെ വർദ്ധനവ് മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സ്റ്റോക്ക് കഴിഞ്ഞ്, പുതിയ സ്റ്റോക്ക് മാർക്കറ്റിലെത്തുന്നത് ഭേദഗതി വരുത്തിയ വിലയിലായിരിക്കും.

ഈ മാസം ആദ്യം ബഹ്‌റിനിൽ സിഗരറ്റുകളുടെ നികുതി 100 മുതൽ 125 ശതമാനം വർദ്ധിപ്പിച്ചിരുന്നു, ഇതേ തുടർന്ന് സിഗരറ്റ് പായ്ക്കറ്റ് വിലയിൽ വർദ്ധനയുണ്ടാകുമെന്നത് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. നിലവിലുള്ള സ്റ്റോക്ക് കഴിയുന്നതോടെ ഈ വിലവർദ്ധനവ് നിലവിൽ വരും.