മാനാമ: രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെ.1418 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.987 പേർ രോഗമുക്തി നേടി.5 പേർ കോവിഡ് ബാധിച്ച് മരിച്ചു.38ഉം 79 ഉം വയസ്സുള്ള സ്വദേശി പൗരന്മാരും73 വയസ്സുള്ള സ്വദേശി വനിതയും,യഥാക്രമം 81 ഉം 58 ഉം വയസ്സുള്ള വിദേശി വനിതകളുമാണ് മരണപ്പെട്ടത്.

മെയ് 4ന് 24 മണിക്കൂറിനിടെ 16,235 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 526 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 870 പേർക്ക് സമ്പർക്കങ്ങളിലൂടെയും 22 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 11,366 ആയി ഉയർന്നു. ചികിത്സയിലുള്ളവരിൽ 101 പേരുടെ ആരോഗ്യനില ഗുരുതരമാണ്. 8.73% മാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

അതേസമയം 987 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണവും 1,69,852 ആയി ഉയർന്നു. ഇന്നലെ മരണപ്പെട്ട 5 പേരടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 662 ആയി. ആകെ 41,55,732 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്‌സിനേഷനും തുടരുകയാണ്. 7,47,409 പേർ ഇതുവരെ ഓരോ ഡോസും 5,54,364 പേർ രണ്ട് ഡോസും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.