മനാമ: ബഹറിനിൽ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കോവിഡ് പോസിറ്റീവ് കേസുകളിൽ റെക്കോർഡ് വർധന. ഇന്നലെ പുതിയതായി റിപ്പോർട്ട് ചെയ്തത് 1816 കേസുകളാണ്.ഇതോടെ ആകെയുള്ള പൊസറ്റീവ് കേസുകൾ 15432 ആയി .

ഇതിൽ 252 രോഗികൾ ചികിത്സയിലുണ്ട് 166 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.മരണ നിരക്കും വർദ്ധിക്കുകയാണ്.ഇന്നലെ 10 പേർ മരിച്ചു.ഏഴ് സ്വദേശി പൗരന്മാരും മൂന്ന് വിദേശികളുമാണ്. ഇതോടെ കോവിഡ് ബാധിച്ച് ബഹറിനിൽ മരിച്ചവരുടെ എണ്ണം 715 ആയി.

മെയ് 12ന് രേഖപ്പെടുത്തിയ 1732 കേസുകളായിരുന്നു ഇതിന് മുൻപുണ്ടായിരുന്ന ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 725 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 1079 പേർക്ക് സമ്പർക്കങ്ങളിലൂടെയും 12 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,432 ആയി ഉയർന്നു.ചികിത്സയിലുള്ളവരിൽ 166 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

അതേസമയം 1,500 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണവും 1,79,958 ആയി ഉയർന്നു. ആകെ 43,07,946 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്‌സിനേഷനും തുടരുകയാണ്. 8,23,452 പേർ ഇതുവരെ ഓരോ ഡോസും 6,17,139 പേർ രണ്ട് ഡോസും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.