മനാമ :ബഹ്റിനി ഡ്രൈവർമാർക്കിടയിൽ സാഹസികമായി വാഹനമോടിക്കുന്നത് ഏറി വരുന്നതായി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ തരുവുകളിൽ വാഹനങ്ങൾ മത്സരിച്ചോടിച്ച് ആർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടാൽ കൊലപാതക കുറ്റത്തിന് കേസ് എടുക്കണമെന്ന് നിർദ്ദേശവും ഉയരുന്നു. യുവാക്കൾ വാഹനങ്ങൾ മത്സരിച്ചോടിക്കുന്നത് വഴി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

നിലവിലുള്ള നിയമപ്രകാരം ഇത് ക്രിമിനൽ കുറ്റമായി കണക്കാക്കുമെങ്കിലും, കൊലക്കുറ്റം ചുമത്തി കൂടുതൽ കടുത്ത ശിക്ഷ നൽകുകയാണ് വേണ്ടതെന്നാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്. യുവാക്കൾ വിനോദത്തിനായി സ്വന്തം ജീവൻ പോലും പണയം വച്ച് ഇത്തരം മത്സര ഓട്ടങ്ങൾ നടത്തുന്നത്. ഇത്തരം കുറ്റങ്ങൾ ട്രാഫിക് നിയമങ്ങളിൽ മാത്രം ഒതുങ്ങുന്നവയല്ല, മറിച്ച് ബോധവത്കരണം കൂടി അത്യാവശ്യമാണ്. ഇതിനായി സ്‌കൂളുകളും, യൂണിവേഴ്‌സിറ്റികളും, ക്ലബുകളും, മറ്റ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്‌