- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ 500 ദിനാർ; ഓരോ വർഷവും ലൈസൻസ് പുതുക്കാൻ 50 ദിനാർ വീതം ഈടാക്കും; സാധാരണക്കാരായ പ്രവാസികളുടെ ലൈസൻസ് സ്വപ്നത്തിന് കടിഞ്ഞാണിടാൻ ബഹ്റിനും
മനാമ : ഖത്തറിനും കുവൈറ്റിനും പിന്നാലെ ബഹ്‌റിനിലും വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് നിയമത്തിൽ മാറ്റം വരുത്താൻ സാധ്യത. പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ 500 ദിനാർ അടയ്ക്കണമെന്ന ശുപാർശയാണ് ഇപ്പോൾ പാർലമെന്റിന്റെ വിദേശകാര്യ പ്രതിരോധ സുരക്ഷാ കമ്മിറ്റി അവതരിപ്പിച്ചരിക്കുന്നത്. ഇതിനു വേണ്ടി 2014 ലെ ഗതാഗത നിയമത്തിൽ ഭേദഗതി വരുത്താനും പാർലമെന്റ് അംഗങ്ങൾ ശുപാർശ ചെയ്തു. ഇത് കൂടാതെ ഓരോ വർഷവും ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് 50 ദിനാർ വീതം പ്രവാസി ഡ്രൈവർമാർ പുതുക്കൽ ചാർജ്ജായി നൽേകണ്ടി വരും. നിലവിൽ സ്വദേശികൾക്കും വിദേശികൾക്കും ഡ്രൈവിങ് ലൈസൻസ് ഫീസ് പുതുക്കാൻ അഞ്ചു വർഷത്തേയ്ക്ക് 20 ദിനാറാണ് നൽകേണ്ടി വരുന്നത്.പുതിയ തീരുമാനത്തോടെ അഞ്ച് വർഷത്തേയ്ക്ക് അത് 250 ദിനാറായി മാറും. ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്നവർക്കും ജിസിസി പൗരത്വം ഉള്ളവർക്കും പുതുക്കുന്ന നിരക്ക് ബാധകമാകില്ല. ഇത് കൂടാതെ ഒന്നിലധികം വാഹനങ്ങൾ സ്വന്തമായുള്ള വിദേശികൾ അധികമായുള്ള ഓരോ വാഹനത്തിനും പ്രതിമാസം 50 ദിനാർ വീതംമന്ത്രാലയത്തിൽഫീസ് ആയി അടക്കണമെന്നു
മനാമ : ഖത്തറിനും കുവൈറ്റിനും പിന്നാലെ ബഹ്‌റിനിലും വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് നിയമത്തിൽ മാറ്റം വരുത്താൻ സാധ്യത. പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ 500 ദിനാർ അടയ്ക്കണമെന്ന ശുപാർശയാണ് ഇപ്പോൾ പാർലമെന്റിന്റെ വിദേശകാര്യ പ്രതിരോധ സുരക്ഷാ കമ്മിറ്റി അവതരിപ്പിച്ചരിക്കുന്നത്. ഇതിനു വേണ്ടി 2014 ലെ ഗതാഗത നിയമത്തിൽ ഭേദഗതി വരുത്താനും പാർലമെന്റ് അംഗങ്ങൾ ശുപാർശ ചെയ്തു.
ഇത് കൂടാതെ ഓരോ വർഷവും ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് 50 ദിനാർ വീതം പ്രവാസി ഡ്രൈവർമാർ പുതുക്കൽ ചാർജ്ജായി നൽേകണ്ടി വരും. നിലവിൽ സ്വദേശികൾക്കും വിദേശികൾക്കും ഡ്രൈവിങ് ലൈസൻസ് ഫീസ് പുതുക്കാൻ അഞ്ചു വർഷത്തേയ്ക്ക് 20 ദിനാറാണ് നൽകേണ്ടി വരുന്നത്.പുതിയ തീരുമാനത്തോടെ അഞ്ച് വർഷത്തേയ്ക്ക് അത് 250 ദിനാറായി മാറും. ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്നവർക്കും ജിസിസി പൗരത്വം ഉള്ളവർക്കും പുതുക്കുന്ന നിരക്ക് ബാധകമാകില്ല.
ഇത് കൂടാതെ ഒന്നിലധികം വാഹനങ്ങൾ സ്വന്തമായുള്ള വിദേശികൾ അധികമായുള്ള ഓരോ വാഹനത്തിനും പ്രതിമാസം 50 ദിനാർ വീതംമന്ത്രാലയത്തിൽഫീസ് ആയി അടക്കണമെന്നുള്ള നിർദ്ദേശവുംപാർലമെന്റ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട് .