- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ചൂടിന് ശമനമില്ല; ഉച്ചസമയത്തെ തൊഴിൽ നിരോധനം ഇനി ഒരാഴ്ചകൂടി; ആശങ്കയോടെ തൊഴിലാളികൾ
ബഹ്റൈനിൽ ഉച്ചസമയത്തെ തൊഴിൽ നിരോധകാലം തീരാൻ ഒരാഴ്ചകൂടി ബാക്കി നില്ക്കാതെ ചൂടിന് ശമനമില്ലാതെ തുടരുന്നത് തൊഴിലാളികൾക്ക് ആശങ്കയുളവാക്കുന്നു.ജുലൈ ഒന്നു മുതൽ തുടങ്ങിയ തൊഴിൽ സമയ നിയന്ത്രണമാണ് ഈമാസം 31ന് അവസാനിക്കുന്നത്. ഈ അവസ്ഥയിൽ സെപ്റ്റംബറോടെ ചൂട് കുറയുമെന്ന് ആരും കരുതുന്നില്ല. കടുത്ത ചൂടിൽ എങ്ങനെ പണിയെടുക്കുമെന്നാണ് തൊഴിലാളികളുടെ ആശങ്ക. ഇതുസംബന്ധിച്ച നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അധികൃതർ കർശന പരിശോധനയാണ് ഈ രണ്ടുമാസങ്ങളിലായി നടത്തിവന്നത്. തൊഴിൽ സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദലി ഹുമൈദാൻ തന്നെ നിരവധി നിർമ്മാണ സ്ഥലങ്ങളിൽ മിന്നൽ സന്ദർശനവും നടത്തിയിരുന്നു. ഉച്ചസമയത്തെ തൊഴിൽ നിരോധനം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. 2012ൽ പുതിയ തൊഴിൽ നിയമം വന്നതോടെ, വീട്ടുജോലിക്കാർക്കും ഈ ഇളവ് ബാധകമാണ്. എന്നാൽ സ്വകാര്യ ഭവനങ്ങളിൽ പ്രവേശിക്കാനുള്ള അധികാരം ലേബർ ഇൻസ്പെക്ടർമാർക്കില്ല. കാലാവസ്ഥയിൽ വന്ന മാറ്റം പരിഗണിച്ച് നിരോധകാലം സെപ്റ്റംബർ പകുതി വരെയെങ്കിലും ദീർഘിപ്പിക്കണമെന്ന്
ബഹ്റൈനിൽ ഉച്ചസമയത്തെ തൊഴിൽ നിരോധകാലം തീരാൻ ഒരാഴ്ചകൂടി ബാക്കി നില്ക്കാതെ ചൂടിന് ശമനമില്ലാതെ തുടരുന്നത് തൊഴിലാളികൾക്ക് ആശങ്കയുളവാക്കുന്നു.ജുലൈ ഒന്നു മുതൽ തുടങ്ങിയ തൊഴിൽ സമയ നിയന്ത്രണമാണ് ഈമാസം 31ന് അവസാനിക്കുന്നത്. ഈ അവസ്ഥയിൽ സെപ്റ്റംബറോടെ ചൂട് കുറയുമെന്ന് ആരും കരുതുന്നില്ല. കടുത്ത ചൂടിൽ എങ്ങനെ പണിയെടുക്കുമെന്നാണ് തൊഴിലാളികളുടെ ആശങ്ക.
ഇതുസംബന്ധിച്ച നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അധികൃതർ കർശന പരിശോധനയാണ് ഈ രണ്ടുമാസങ്ങളിലായി നടത്തിവന്നത്. തൊഴിൽ സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദലി ഹുമൈദാൻ തന്നെ നിരവധി നിർമ്മാണ സ്ഥലങ്ങളിൽ മിന്നൽ സന്ദർശനവും നടത്തിയിരുന്നു.
ഉച്ചസമയത്തെ തൊഴിൽ നിരോധനം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. 2012ൽ പുതിയ തൊഴിൽ നിയമം വന്നതോടെ, വീട്ടുജോലിക്കാർക്കും ഈ ഇളവ് ബാധകമാണ്. എന്നാൽ സ്വകാര്യ ഭവനങ്ങളിൽ പ്രവേശിക്കാനുള്ള അധികാരം ലേബർ ഇൻസ്പെക്ടർമാർക്കില്ല. കാലാവസ്ഥയിൽ വന്ന മാറ്റം പരിഗണിച്ച് നിരോധകാലം സെപ്റ്റംബർ പകുതി വരെയെങ്കിലും ദീർഘിപ്പിക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനോട് സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ൂടുകുറയാത്ത സാഹചര്യത്തിൽ പുറംജോലി തുടർന്നാൽ, ആരോഗ്യപ്രശ്‌നങ്ങൾ വർധിക്കുമെന്നാണ് വിലയിരുത്തൽ.