- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റൈനിൽ ഈദ് അവധി നാലുദിവസം; സർക്കാർ ഓഫീസുകളും മന്ത്രാലയങ്ങളും 11 മുതൽ 14 വരെ അവധി; വാരാന്ത്യ അവധികൾ ചേർത്ത് കുടുംബത്തിനൊപ്പം ചെലവഴിക്കാനൊരുങ്ങി പ്രവാസികൾ
മനാമ: ഈ വർഷത്തെ ബലിപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ബഹ്‌റിനിലെ അവധി പ്രഖ്യാപിച്ച് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫയുടെ ഉത്തരവിറങ്ങി. ഇത് പ്രകാരം സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും ഈ മാസം 11മുതൽ14വരെ അവധിയാ യിരിക്കും. അറഫാദിനമായ ഞായറാഴ്ചയാണ് അവധി ആരംഭിക്കുന്നത്. പെരുന്നാൾ ദിനത്തിലും ശേഷമുള്ള രണ്ട് ദിവസവും അവധിയായിരിക്കും. അടുത്ത ആഴ്ച ആകെ ഒരു പ്രവൃത്തിദിനമുള്ളത് വ്യാഴാഴ്ചയാണ്. പെരുന്നാൾ അവധിയും വാരാന്തഅവധിയും ചേർന്ന് വന്നതിനാൽ ഫലത്തിൽ ആറ് അവധിദിനങ്ങളാണ് ഒരുമിച്ച് ലഭിക്കുന്നത്. വ്യാഴാഴ്ച കൂടി അവധിയെടുത്ത് കുടുംബത്തിനൊപ്പം അവധിയാഘോഷിക്കാനൊരുങ്ങുകയാണ് ബഹ്‌റിനിലെ മലയാളി സമൂഹം.
മനാമ: ഈ വർഷത്തെ ബലിപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ബഹ്‌റിനിലെ അവധി പ്രഖ്യാപിച്ച് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫയുടെ ഉത്തരവിറങ്ങി. ഇത് പ്രകാരം സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും ഈ മാസം 11മുതൽ14വരെ അവധിയാ യിരിക്കും.
അറഫാദിനമായ ഞായറാഴ്ചയാണ് അവധി ആരംഭിക്കുന്നത്. പെരുന്നാൾ ദിനത്തിലും ശേഷമുള്ള രണ്ട് ദിവസവും അവധിയായിരിക്കും. അടുത്ത ആഴ്ച ആകെ ഒരു പ്രവൃത്തിദിനമുള്ളത് വ്യാഴാഴ്ചയാണ്. പെരുന്നാൾ അവധിയും വാരാന്തഅവധിയും ചേർന്ന് വന്നതിനാൽ ഫലത്തിൽ ആറ് അവധിദിനങ്ങളാണ് ഒരുമിച്ച് ലഭിക്കുന്നത്.
വ്യാഴാഴ്ച കൂടി അവധിയെടുത്ത് കുടുംബത്തിനൊപ്പം അവധിയാഘോഷിക്കാനൊരുങ്ങുകയാണ് ബഹ്‌റിനിലെ മലയാളി സമൂഹം.
Next Story