- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ ഹൗസ് മെയ്ഡ് ഫീസ് നിശ്ചിത തുക ആക്കാൻ സാധ്യത; ഏജൻസികളുടെ ചൂഷണത്തിന് കടിഞ്ഞാണിടാൻ അധികൃതർ
വീട്ട് വേലക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ വൻ തുക നിരക്ക് വാങ്ങുന്നതായി പരാതികൾ കൂടിയ സാഹചര്യത്തിൽ ബഹ്‌റിനിൽ ഹൗസ് മെയ്ഡ് ഫീസ് നിശ്ചിത തുകയായി നിർണയിക്കാൻ നീക്കം. ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ അബ്ദുൾറഹ്മാൻ ബുവേലിയുടെ നേതൃത്വത്തിലുള്ള മൂന്ന് എംപിമാരാണ് ഫീസ് നിരക്ക് ദേശീയമായി ഏകീകരിച്ച് നിശ്ചയിക്കണമ
വീട്ട് വേലക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ വൻ തുക നിരക്ക് വാങ്ങുന്നതായി പരാതികൾ കൂടിയ സാഹചര്യത്തിൽ ബഹ്‌റിനിൽ ഹൗസ് മെയ്ഡ് ഫീസ് നിശ്ചിത തുകയായി നിർണയിക്കാൻ നീക്കം. ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ അബ്ദുൾറഹ്മാൻ ബുവേലിയുടെ നേതൃത്വത്തിലുള്ള മൂന്ന് എംപിമാരാണ് ഫീസ് നിരക്ക് ദേശീയമായി ഏകീകരിച്ച് നിശ്ചയിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റിയിൽ ഭേദഗതി വരുത്തികൊണ്ട് നിയമം രൂപീകരിക്കാനാണ് നോക്കുന്നത്. വീട്ടിൽ ഒരു വേലക്കാർ വേണമെന്ന കടുംബങ്ങളുടെ ആവശ്യത്തെ ചൂഷണം ചെയ്യുക എന്നതിൽ കവിഞ്ഞ് നിരക്ക് വർധനയ്ക്ക് ഉദ്ദേശമില്ലെന്നും അഹമ്മദ് അൽ മുള്ളാ പറയുന്നു. എംപിമാർക്ക് അനവധി പരാതികൾലഭിക്കുന്നുണ്ട്. എൽഎംആർഎ നൽകുന്ന ഹൗസ് മെയ്ഡ് പെർമിറ്റുകളിൾക്ക് നിശ്ചിത തുക നിശ്ചയിക്കുകയാണെങ്കിൽ പ്രശ്‌നത്തിന് പരിഹാരമാവുകയും ജനങ്ങൾക്ക് തുക എത്രയെന്ന് അറിയാനാവുകയും ചെയ്യും. ഇതോടെ ഏജൻസികൾ പറ്റിക്കുന്നുണ്ടെങ്കിൽ ഇതറിയുന്നതിനും പരാതിക്കും അവസരം ലഭിക്കും.
ഏകീകരിച്ച നിരക്ക് വേണമെന്ന് പറയുന്ന നിയമം നിലവിൽ ഇല്ല ഈ ഏജൻസികൾ ഇടനിലക്കാരിയ പ്രവർത്തിക്കുകയും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനെകുറിച്ചുമാണ് ചിന്തിക്കുന്നത്. ആയിരം ബിഡിക്കടുത്ത് നൽകേണ്ടി വരുന്നത് ഇതിന്റെ ഒരു വശം മാത്രമാണ്. സിപിആർകാർഡ്, മെഡിക്കൽ പരിശോധനകൽ വർക്കിങ് പെർമിറ്റ് എന്നിവയ്‌ക്കെല്ലാം വേറെയും ചെലവ് വരും. ഏകീകരിച്ച നിരക്കുണ്ടെങ്കിൽ ഇത് വീട്ട് ജോലിക്കാരുടെ സേവനത്തിനും ഒരു നിലവാരം കൊണ്ട് വരാൻ സഹായിക്കും. ക്രമാതീതമായി തുക ഈടാക്കുന്നതും തടയാനാകും.