ഹ്‌റിനലേക്ക് പുതിയതായി എത്തുന്ന എല്ലാ വീട്ടുജോലിക്കാരും തൊഴിൽ കരാറിൽ ഒപ്പിട്ടാൽ മാത്രം ജോലി ഉറപ്പാക്കുന്ന പദ്ധതി അടുത്താഴ്‌ച്ചയോടെ നടപ്പിലാകും.വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഊട്ടിയുറപ്പിക്കുന്ന പുതിയ കരാർ അടുത്ത ആഴ്ച എല്ലാ റിക്രൂട്ടിങ് ഏജൻസി കൾക്കും തൊഴിൽ സാമൂഹിക മന്ത്രാലയം വിതരണം ചെയ്യും.

കരാർ വരുന്നതോടെ ജോലിക്കാർക്ക് തങ്ങളുടെ ജോലി സമയം, പ്രതിവാര അവധി, മറ്റ്? അവകാശങ്ങൾ, ദൗത്യങ്ങൾ എന്നിവ അറിയാനും അവകാശങ്ങൾ ഉറപ്പാക്കാനും കഴിയും.ഇതിൽ തൊഴിൽ സംബന്ധമായ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഈ കരാർ ഒപ്പിട്ട ശേഷമേ മേലിൽ വീട്ടുജോലിക്കാർക്ക് ഇവിടേക്ക് എത്താനുമാകൂ