ഹ്‌റൈൻ കേരളീയ സമാജവുംഐ.സി.ആർ.എഫും സംയുക്തമായി ബഹ്രൈനിലെ മുഴുവൻ സംഘടനകളുടെയും പങ്കാളിത്തത്തോടു കൂടി ബഹ്‌റിനിലെ സ്തുത്യർഹ സേവനത്തിനു ശേഷം ഇവിടെ നിന്നും പോകുന്ന ഇന്ത്യൻ അംബാസഡർഡോ: മോഹൻ കുമാറിന് ഏപ്രിൽ 11 ശനിയാഴ്ച രാത്രി 8 ന്സമാജത്തിൽ യാത്രയയപ്പ് നൽകുന്നതായിസമാജം പ്രസിഡണ്ട് വർഗീസ് കാരക്കൽ, ജനറൽസെക്രട്ടറി വി കെ പവിത്രൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ബഹറിനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധംശക്തിപ്പെടുത്തുന്നതിൽ ഡോ: മോഹൻ കുമാർ സ്തുത്യർഹമായ പങ്കു വഹിച്ചു. ബഹറിനിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമം ഉറപ്പു വരുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചമഹത് വ്യക്തിത്വമാണ് ഡോ: മോഹൻ കുമാർ.

33 വർഷമായി ഒദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ലോകത്തിന്റെ പല ഭാഗങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1981 ലെ ഐ.എഫ്.എസ് കാരനനാണ് ഡോ:മോഹൻ കുമാർ കൂടാതെ ബിസിനസ് അഡ്‌മിനിസ്‌ട്രെഷനിൽ മാസ്റ്റർ ബിരുദവും പാരീസ് യൂണിവേർസിറ്റിയിൽ നിന്നും ഡോക്ട്‌റേറ്റും നേടിയിട്ടുണ്ട്. മാല മോഹൻ കുമാറാണ് അദ്ദേഹത്തിന്റെ സഹധർമ്മിണി.

ബഹ്‌റൈനി ൽ നിന്നും ഒൗേദ്യാകിക ജീവിതം മതിയാക്കി പോകുന്ന അംബാസഡർഡോ: മോഹൻ കുമാറിന് എല്ലാവിധ ആശംസകളും നേരുന്നതായി സംഘാടകർ അറിയിച്ചു.

യാത്രയയപ്പ് ചടങ്ങിൽ ഇന്ത്യൻ വ്യാപാര വ്യവസായ പ്രമുഖരും വിവിധ സംഘടനാ നേതാക്കളും അംഗങ്ങളും പങ്കെടുക്കുന്നു. ചടങ്ങിനു കൊഴു പ്പേകുന്നതിന്നായി സമാജം കലാകാര്മാർ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഇന്ത്യൻ പൗരന്മാരെയും ചടങ്ങിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.