- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിൻ ഇന്ത്യൻ എംബസിയുടെ പേര് പറഞ്ഞ് തൊഴിലാളികളെ വഞ്ചിക്കുന്ന സംഘം വിലസുന്നു; കരുതിയിരിക്കാൻ മുന്നറിയിപ്പുമായി എംബസി അധികൃതർ
ബഹ്റൈനിൽ ഇന്ത്യൻ എംബസിയുടെ പേരു പറഞ്ഞ് തൊഴിലാളികളെ വഞ്ചിക്കുന്ന സംഘം വിലസുന്നതായി സൂചന. സോഷ്യൽ മീഡിയയിലൂടെ ഇരകളെ തേടുന്ന ഈ സംഘത്തെ കരുതിയിരിക്കണമെന്ന് ഇന്ത്യൻ എംബസി അധികൃതർ മുന്നറിയിപ്പ് നല്കി. ഇമിഗ്രേഷൻ അധികൃതർക്ക് തെറ്റായ വിവരങ്ങൾ നൽകിയതിനാൽ നിയമനടപടി നേരിടേണ്ടി വരുമെന്നും ചിലപ്പോൾ നാടുകടത്താൻ തന്നെ സാധ്യതയുണ്ടെന്നും ഇത് ഒഴിവാക്കാനായി പണം നൽകണമെന്നുമാണ് തട്ടിപ്പുകാർ ഫോണിൽ ആവശ്യപ്പെടുന്നത്. തട്ടിപ്പിനിരയാക്കുന്നവരുടെ വിശ്വാസം ആർജിച്ച ശേഷം, കേസ് നടത്താനായി എംബസി അഭിഭാഷകന്റെ എക്കൗണ്ടിലേക്ക് നിശ്ചിത തുക നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുകയാണ് പതിവ്. എംബസിയുമായുള്ള അടുപ്പം സൂചിപ്പിക്കാൻ ഇയാൾ എംബസിയുമായി ബന്ധപ്പെട്ട ചില ഫോൺ നമ്പറുകളും കാണിക്കുന്നുണ്ട്. ഇയാൾക്കൊപ്പം ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. ഇത്തരം സംഭവം ശ്രദ്ധയിൽ പെട്ടാൽ അതിന്റെ നിജസ്ഥിതി അറിയാനായി എംബസിയുമായി ബന്ധപ്പെടണമെന്ന് ഇന്ത്യൻ രജിസ്റ്റേഡ് സംഘടനകൾക്ക് അയച്ച കത്തിൽ ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ പറയുന്നത്.
ബഹ്റൈനിൽ ഇന്ത്യൻ എംബസിയുടെ പേരു പറഞ്ഞ് തൊഴിലാളികളെ വഞ്ചിക്കുന്ന സംഘം വിലസുന്നതായി സൂചന. സോഷ്യൽ മീഡിയയിലൂടെ ഇരകളെ തേടുന്ന ഈ സംഘത്തെ കരുതിയിരിക്കണമെന്ന് ഇന്ത്യൻ എംബസി അധികൃതർ മുന്നറിയിപ്പ് നല്കി.
ഇമിഗ്രേഷൻ അധികൃതർക്ക് തെറ്റായ വിവരങ്ങൾ നൽകിയതിനാൽ നിയമനടപടി നേരിടേണ്ടി വരുമെന്നും ചിലപ്പോൾ നാടുകടത്താൻ തന്നെ സാധ്യതയുണ്ടെന്നും ഇത് ഒഴിവാക്കാനായി പണം നൽകണമെന്നുമാണ് തട്ടിപ്പുകാർ ഫോണിൽ ആവശ്യപ്പെടുന്നത്. തട്ടിപ്പിനിരയാക്കുന്നവരുടെ വിശ്വാസം ആർജിച്ച ശേഷം, കേസ് നടത്താനായി എംബസി അഭിഭാഷകന്റെ എക്കൗണ്ടിലേക്ക് നിശ്ചിത തുക നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുകയാണ് പതിവ്.
എംബസിയുമായുള്ള അടുപ്പം സൂചിപ്പിക്കാൻ ഇയാൾ എംബസിയുമായി ബന്ധപ്പെട്ട ചില ഫോൺ നമ്പറുകളും കാണിക്കുന്നുണ്ട്. ഇയാൾക്കൊപ്പം ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന.
ഇത്തരം സംഭവം ശ്രദ്ധയിൽ പെട്ടാൽ അതിന്റെ നിജസ്ഥിതി അറിയാനായി എംബസിയുമായി ബന്ധപ്പെടണമെന്ന് ഇന്ത്യൻ രജിസ്റ്റേഡ് സംഘടനകൾക്ക് അയച്ച കത്തിൽ ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ പറയുന്നത്.