മനാമ: കഴിഞ്ഞ ഒരാഴ്‌ച്ചയായി നടന്ന് വന്നിരുന്ന ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ കലോത്സവത്തിന് തിരശീല വീണപ്പോൾ വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുമായി പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി നമ്രത പമ്പാവാസൻ നായർ കലാരത്‌ന ബഹുമതി നേടി.

ഭരതനാട്യം, മോണോ ആക്ട്, ഹിന്ദി പദ്യ പാരായണം, ഫ്‌ളവർ അറേഞ്ച്‌മെന്റ് എന്നിവകളിൽ ഒന്നാം സ്ഥാനവുംഹിന്ദി ലളിതഗാനത്തിൽ മൂന്നാം സ്ഥാ നവും നേടി 54 പോയിന്റുമായാണ് നമ്രത നേട്ടം കൈവരിച്ചത്. പമ്പാവാസൻ നായരുടെയും കലാ പമ്പാവാസൻ നായരുടെയും മകളായ നമ്രത ഇന്ത്യൻ സ്‌കൂളിൽ ഒന്നാം ക്ലാസ് മുതൽ 8 ാം ക്ലാസ് വരെ ഗ്രൂപ്പ ചാമ്പ്യനായും ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കലാരത്‌നയും ആയിരുന്നു.

സ്‌കൂൾ ഭരണ സമിതി അംഗങ്ങളും വിശിഷ്ടാതിഥികളും പങ്കെടുത്ത കലോത്സവത്തിന്റെ സമാപന ചടങ്ങിൽ കലാ രത്‌ന ബഹുമതി നമ്രത ഏറ്റുവങ്ങി.