- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പ്; സമ്പൂർണ നവീകരണവും ആധുനിക പഠന നിലവാരവും യുപിഎ ലക്ഷ്യമെന്ന് പി വി രാധാകൃഷ്ണ പിള്ള
മനാമ : ബഹ്റൈൻ ഇന്ത്യൻ സ്‌കൂളിന്റെ ആധുനിക രീതിയിൽ എല്ലാ രംഗത്തും ഉള്ള സമ്പൂർണ നവീകരണവും പഠന നിലവാരം ഉയർത്തലും ആണ് ഫ്രാൻസിസ് കൈതാരത്ത് നേതൃത്വം നൽകുന്ന യുണൈറ്റഡ് പേരന്റ്‌സ് അലയൻസ് ലക്ഷ്യം ഇടുന്നതു എന്ന് മുന്നണി ചെയർമാനും മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാനും, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റും ആയ പി വി രാധാകൃഷ്ണൻ പിള്ള പറഞ്ഞു. ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ ആധുനിക വൽക്കരണ പ്രക്രിയക്ക് തുടക്കം കുറിക്കാൻ താൻ നേതൃത്വം കൊടുത്ത 2002-2008 കാലഘട്ടത്തിലെ കമ്മിറ്റിക്ക് കഴിഞ്ഞു എന്നത് ഏറെ ചാരിതാർത്യജനകമാണ്. ഇന്ന് കാണുന്ന മുഴുവൻ വാർഷിക പരിപാടികൾക്കും തുടക്കം കുറിച്ചതും ആ കാലഘട്ടത്തിൽ ആയിരുന്നു. അക്കാദമിക് രംഗത്ത് ഒരു വലിയ കുതിച്ചു കയറ്റം തന്നെ ഉണ്ടായിരുന്നു .നൂറു ശതമാനം റിസൾട്ട് എന്ന തലത്തിലേക്ക് ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ എത്തിച്ചേർന്നത് ഈ കാലഘട്ടത്തിൽ ആണ്.ആദ്യമായി കുട്ടികൾക്കായി എ സി ബസ് ഏർപ്പാടാക്കിയതും , സ്‌കൂളിന് ഐ എസ് ഓ പദവി സർട്ടിഫിക്കറ്റ് നേടിയതും ഇതേ കാലയളവിൽ ആയിരുന്നു. ഇന്റർ ഗൾഫ് യൂത്ത് ഫെസ്റ്റിവൽ , വിവിധ രാജ്യങ്ങളു
മനാമ : ബഹ്റൈൻ ഇന്ത്യൻ സ്‌കൂളിന്റെ ആധുനിക രീതിയിൽ എല്ലാ രംഗത്തും ഉള്ള സമ്പൂർണ നവീകരണവും പഠന നിലവാരം ഉയർത്തലും ആണ് ഫ്രാൻസിസ് കൈതാരത്ത് നേതൃത്വം നൽകുന്ന യുണൈറ്റഡ് പേരന്റ്‌സ് അലയൻസ് ലക്ഷ്യം ഇടുന്നതു എന്ന് മുന്നണി ചെയർമാനും മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാനും, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റും ആയ പി വി രാധാകൃഷ്ണൻ പിള്ള പറഞ്ഞു.
ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ ആധുനിക വൽക്കരണ പ്രക്രിയക്ക് തുടക്കം കുറിക്കാൻ താൻ നേതൃത്വം കൊടുത്ത 2002-2008 കാലഘട്ടത്തിലെ കമ്മിറ്റിക്ക് കഴിഞ്ഞു എന്നത് ഏറെ ചാരിതാർത്യജനകമാണ്. ഇന്ന് കാണുന്ന മുഴുവൻ വാർഷിക പരിപാടികൾക്കും തുടക്കം കുറിച്ചതും ആ കാലഘട്ടത്തിൽ ആയിരുന്നു. അക്കാദമിക് രംഗത്ത് ഒരു വലിയ കുതിച്ചു കയറ്റം തന്നെ ഉണ്ടായിരുന്നു .നൂറു ശതമാനം റിസൾട്ട് എന്ന തലത്തിലേക്ക് ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ എത്തിച്ചേർന്നത് ഈ കാലഘട്ടത്തിൽ ആണ്.ആദ്യമായി കുട്ടികൾക്കായി എ സി ബസ് ഏർപ്പാടാക്കിയതും , സ്‌കൂളിന് ഐ എസ് ഓ പദവി സർട്ടിഫിക്കറ്റ് നേടിയതും ഇതേ കാലയളവിൽ ആയിരുന്നു. ഇന്റർ ഗൾഫ് യൂത്ത് ഫെസ്റ്റിവൽ , വിവിധ രാജ്യങ്ങളും ആയുള്ള വിദ്യാഭ്യാസ -സാംസ്‌കാരിക വിനിമയ പരിപാടികൾ എന്നിവയും ഷെയ്ഖ് ഈസ ബ്ലോക്ക് നിർമ്മാണവും ഇക്കാലയളവിൽ ആണ് നടന്നത് .
ഒരു സമ്പൂർണ നവീകരണ പ്രക്രിയ അനിവാര്യം ആയ സാഹചര്യത്തിലൂടെ ആണ് ഇന്ന് ഇന്ത്യൻ സ്‌കൂൾ കടന്നു പോകുന്നത്. മാറുന്ന ആധുനിക യുഗത്തിന് അനുസരിച്ചു സ്‌കൂൾ സംവിധാനം ആകെ പുനഃസംഘടിപ്പിക്കേണ്ടി യിരിക്കുന്നു. 100 ശതമാനം വിജയം കൈവരിക്കുന്നത്തിനു കാര്യക്ഷമം ആയ ഒരു അക്കാദമിക് ഭരണ നൈപുണ്യം അനിവാര്യമായിരിക്കുന്നു. ആധുനിക ലോകത്തിനു ഒപ്പം ചുവടു വെക്കുവാൻ പരിപൂർണ സ്മാർട്ട് ക്ലാസ് റൂമുകൾ നമുക്ക് അനിവാര്യം ആണ്.സാധാരണക്കാരും ഇടത്തരക്കാരും മികച്ച വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്‌കോളർഷിപ്പുകൾ നൽകി അവരെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്നതിനുള്ള ബാധ്യത ആണ് നമുക്ക് പ്രധാനമായും നിറവേറ്റുവാൻ ഉള്ളത്. എവിടെ നിന്നും പേടിച്ചു എൻട്രൻസ് എഴുതുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം എൻട്രൻസ് പരിശീലനം എന്നത് നമ്മുടെ ഒരു സ്വപ്നം മാത്രം ആയി ഇന്നും അവശേഷിക്കുന്നു. അതിനുള്ള സംവിധാനം ഏർപ്പെടുടുത്തുവാൻ യു പി എ പ്രതിജ്ജ ബദ്ധം ആണ് എന്നും ചെയർമാൻ പി രാധാകൃഷ്ണ പിള്ള അറിയിച്ചു.
സ്പോർട്സ് രംഗത്തെ ഭാവി പ്രതീക്ഷകൾ ഇവിടെ അനവധി ആണ്. അവർക്കു ആവശ്യമായ അടിസ്ഥാന പ്രൊഫഷണൽ പരിശീലനത്തു നാം വേദി ഒരുക്കണം. കുട്ടികൾ വിവിധ മാനസിക സംഘർഷങ്ങൾക്ക് അടിമപ്പെടാതെ സംരക്ഷിക്കേണ്ട ചുമതല രക്ഷകര്താക്കൾക്കും , അദ്ധ്യാപകർക്കും ഒരുപോലെ ഉള്ളതാണ് , അതിനു ആവിഷയമായ നിരന്തരവും കാര്യക്ഷമവും ആയ കൗൺസിലിംഗുകൾ ഏർപ്പെടുത്താൻ യു പി എ പ്രതിജ്ജ ബദ്ധം ആയിരിക്കും. ഇതോടപ്പം കുട്ടികളുടെ സ്‌കൂൾ ബാഗ് ഭാരം കുറക്കുവാനും നമുക്ക് കഴിയണം. അർഹത പെട്ടവർക്ക് പ്രവേശനം ഉറപ്പു വരുത്തുവാനും പിൻവാതിൽ അഡ്‌മിഷനും, പിൻവാതിൽ നിയമനവും പരിപൂർണമായും ഇല്ലാതാക്കുവാനും യു പി എ കർശന നടപടികൾ സ്വീകരിക്കുകയും , അഡിമിഷൻ , നിയമനം എന്നിവയിൽ തികഞ്ഞ സുതാര്യത ഉറപ്പു വരുത്തുകയും ചെയ്യും. സുതാര്യം ആയ സാമ്പത്തിക മാനേജ്‌മെന്റും , അഴിമതി രഹിത കരാറുകളും , സോഷ്യൽ ഓഡിറ്റിങ് പോലുള്ള പരിശോധന സമ്പ്രദായങ്ങളും ഇതുപോലെ വലിയ ഒരു സ്ഥാപനത്തിന് അനിവാര്യം ആണ്.
പഠനത്തോടൊപ്പം സ്‌കൂളിന്റെ പശ്ചാത്തല സൗകര്യ വികസനം നാം നേരിടുന്ന ഒരു വെല്ലുവിളി ആണ്. നിലവിലെ ഭരണാധികാരികൾക്കോ അതിനു ,മുന്പുള്ളവർക്കോ മുന്നണികൾക്കോ നാളിതുവരെ ഇക്കാര്യത്തിൽ ശ്രദ്ധിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നത് ഖേദകരം ആണ്. ആധുനികവും ഹൈ ജീനിക്കും ആയുള്ള ടോയ്ലറ്റുകൾ , ലൈബ്രറി , ലാബറട്ടറി , തുടങ്ങിയവയുടെ ആധുനികവൽക്കരണം , പഠനേതര വിഷയങ്ങളിലെ ശ്രദ്ധ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ നമുക്ക് ഇനിയും വളരെ ഏറെ മുന്നേറുവാൻ ഉണ്ട്. എല്ലാത്തിനും ഉപരി മാനസിക സംഘർഷം ഇല്ലാത്ത സാഹചര്യത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് മാത്രമേ തങ്ങളുടെ അദ്ധ്യാപന കടമ ഫലപ്രദം ആയി വിനിയോഗിക്കുവാൻ കഴിയുകയുള്ളൂ. അദ്ധ്യാപകരും , വിദ്യാർത്ഥികളും , സ്‌കൂൾ മാനേജ്‌മെന്റും , ഇതര ജീവനക്കാരും , ഗുണഭോക്താക്കളായ പൊതു സമൂഹവും , ബഹ്റൈൻ - ഇന്ത്യ ഭരണകൂടങ്ങളും, സാമൂഹ്യ പ്രതിബദ്ധതയുള്ള ഇതര സംഘടനകളും , വ്യക്തികളും ഒക്കെ ഒന്നിച്ചു ചേർന്നുകൊണ്ടുള്ള ഒരു സൗഹ്രദ അന്തരീക്ഷത്തെ സൃഷ്ടിക്കുക വഴി മാത്രമേ നമുക്ക് ബഹ്റൈൻ ഇന്ഡിന് സ്‌കൂളിനെ ഉന്നതങ്ങളിൽ എത്തിക്കുവാൻ കഴിയുകയുള്ളൂ.
അതിനായി അദ്ധ്യാപകരുടെ മനോവീര്യത്തിനു കരുത്തു പകരുവാൻ നമുക്കാവണം . മാന്യമായ സേവന വേതന വ്യവസ്ഥകൾ അതിനു ഉണ്ടാകണം എന്നും യു പി എ കരുതുന്നു . യാതൊരു വിധ സ്വാർത്ഥ മോഹനങ്ങളും സ്‌കൂൾ ഭരണത്തെ സ്വാധീനിക്കുവാൻ നാം അനുവദിക്കരുത് . തികഞ്ഞ യോഗ്യത ഉള്ളവരും , കൂടുതൽ സമയം സ്‌കൂൾ ഭരണ കാര്യങ്ങളിൽ നേരിട്ട് ഇടപെടുവാൻ കഴിയുന്നവരും ആയിരിക്കണം സ്‌കൂൾ ഭരണസംവിധത്തിലേക്കു കടന്നു വരേണ്ടത്. ഒരു സാധാരണ രക്ഷാകർത്താവിനു ഭരണ അധികാരികളെ നേരിൽ കാണുവാനും , ആവലാതികൾ ബോധിപ്പിക്കാനും അവസരം ഇല്ല എങ്കിൽ സ്‌കൂൾ ഭരണം യന്ത്രികം ആകും. രാത്രിയുടെ യാമങ്ങളിൽ നടത്തേണ്ടത് അല്ല ഇന്ത്യൻ സ്‌കൂൾ ഭരണം. അത് സുതാര്യവും ജനകീയവും ആയി നിർവഹിക്കപ്പെടേണ്ട മഹത്തരവും ഉദാത്തവും ആയ ഒരു സേവനം ആണ്. ഇതിനു ഉതകുന്ന ഒരു നേതൃ നിരയെ ആണ് യു പി എ ഫ്രാൻസിസ് കൈതാരത്തിണ്‌റ്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നത്.
ബഹ്റൈൻ ഇന്ത്യൻ പ്രവാസി പൗരസമൂഹത്തിണ്‌റ്റെ പ്രബല പിന്തുണയും , സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ അനുഗ്രഹ ആശംസകളും ആയാണ് യു പി എ സാരഥികൾ മത്സരിക്കുന്നത്.ഇവരെ നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം എന്ന് എല്ലാ രക്ഷാകർത്തകളോടും വിനീതം ആയി അഭ്യർത്ഥിക്കുന്നു.