ഹറൈൻ ഇന്ത്യൻ സ്‌കൂൾ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ നാളെ നടക്കുമ്പോൾ മത്സരാർത്ഥികൾ അവസാന ഘട്ട പ്രചരണത്തിലാണ്. പ്രധാനമായും മത്സരം നടക്കുന്നത് ഇതുവരെ സ്‌കൂളിൽ ഭരണം നടത്തിയവരും ഇപ്പോൾ ഭരിക്കുന്നവരും തമ്മിലാണ്.

നിലവിൽ 32 പേർ മത്സര രംഗത്തുള്ളത്.അഞ്ച കൂട്ടായമകളാണ മത്സര രംഗത്തുള്ളതെങ്കിലും പ്രധാനമായും പ്രിൻസ നടരാജന്റ നേതൃത്വത്തിലുള്ള പി.പി.എ, ഫ്രാൻസിസ കൈതാരത്തിെന്റ നേതൃത്വത്തിലുള്ള യു.പി.എ, അജയകൃഷണൻ നേതൃത്വം നൽകുന്ന യു. പി.പി എന്നീ പാനലുകൾ തമ്മിലാണ മത്സരം. മറ്റൊരു ഗ്രൂപ്പിന രാഖി ജനാർദനൻ ആണ നേതൃത്വം നൽകുന്നത. തമിഴ കൂട്ടായമയുടെ ഒരു പാനലും രംഗത്തുണ്ട്.

ചെയർമാൻ,വൈസ് ചെയർമാൻ, സെക്രട്ടറി, അസി.സെക്രട്ടറി, മൂന്ന് ബോർഡ് അംഗങ്ങൾ, സറ്റാഫ് പ്രതിനിധി, തുടർച്ച അംഗം, മന്ത്രാലയം പ്രതിനിധി, പ്രിൻസിപ്പൽ എന്നിങ്ങനെ 11 പേർ അടങ്ങിയതാണ് സ്‌കൂൾ ഭരണ സമിതി.ഇതിൽ മന്ത്രാലയം അംഗം, സറ്റാഫ് പ്രതിനിധി, പ്രിൻസിപ്പൽ, തുടർച്ച അംഗം എന്നിവർ ഒഴികെ ബാക്കി ഏഴുപേരെയാണ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുക.