മനാമ :ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇരുപാനലിലെ സ്ഥാനാർതികളും വിജയ പ്രതീക്ഷയിലാണ്. എന്നാൽ ബഹ്‌റിനിലെ പല സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളും മൗനത്തിലാണ്. തങ്ങളുടെ പിന്തുണ പരസ്യമായി ആർക്കും നല്കാതെ ഇന്ത്യൻ സ്‌കൂളിന് നന്മകൾ മാത്രം വരട്ടെ എന്നും നല്ല ഒരു ഭരണസമിതി തിരഞ്ഞെടുക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു.

സംഘടനയിലെ അംഗങ്ങൾ ഇരു പാനലിനോടോപ്പവും ഉള്ളതിനാലാണ് സംഘടനകൾക്ക് പരസ്യമായി ഒരു നിലപാട് എടുക്കുവാൻ സാധിക്കാത്തത്. ബഹറിനിൽ ഏറ്റവും അംഗബലവും പ്രവാസി മലയാളികളുടെ ഇടയിൽ സ്വാധീനവും ഉള്ള കെഎംസിസി 'തങ്ങൾ ആർക്കും പരസ്യ പിന്തുണ നല്കുന്നില്ല,വരും വർഷങ്ങളിൽ തിരഞ്ഞെടുപ്പിൽ ഇടപെടുന്ന കാര്യം ആലോചിക്കും എന്നാണ് അറിയിച്ചത്.നല്ല ഒരു ഭരണ സമിതി അധികാരത്തിൽ വരട്ടെ എന്നും ആശംസിച്ചു.

കോൺഗ്രസ്സിന്റെ പ്രവാസി സംഘടനയായ ഓഐസിസി യും ഔദ്യോഗികമായി ഒരു വിഭാഗത്തിനും പിന്തുണ നല്കുന്നില്ല എന്നാൽ ഒരു വിഭാഗം ഭരണ പക്ഷ അനുകൂല പാനലിനും മറു വിഭാഗ പാനലിനും ഒപ്പം നില്ക്കുകയാണ്. ഇടതുപക്ഷ അനുകൂല സംഘടനയായ പ്രേരണ ,കൊൺഗ്രസ്സ് യുവജന കൂട്ടായ്മയായ ഐ വൈ സി സി,എൻ എസ് എസ്,എസ് എൻ ഡി പി എന്നീ സംഘടനകളും പരസ്യമായി ആരെയും പിന്തുണ അറിയിച്ചിട്ടില്ല.

ഈ വർഷം ഇത്രയും വാശിയേറിയ മത്സരം ആരും പ്രതീക്ഷിച്ചില്ല എന്ന് വേണം കരുതാൻ. അത്‌കൊണ്ട് തന്നെ പല സംഘടനകൾക്കും ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിൽ ഒരു സംഘടനകൾക്കും രാഷ്ട്രീയ ഇടപെടൽ നടത്തുവാൻ സാധിച്ചില്ല.എനാൽ വരും വർഷങ്ങളിൽ രാഷ്ട്രീയ ഇടപെടലുകളും തങ്ങൾ പിന്തുണയ്ക്കുന്ന സ്ഥാനാർതികളും ഉണ്ടാകുമെന്ന് പല സംഘടനാ നേതാക്കളും അഭിപ്രായപ്പെടുന്നു.