ഹ്‌റിന്റെ ഇന്ത്യൻ സ്‌കൂളിൽ അടുത്ത അദ്ധ്യയന വർഷം ഫീസ് വർദ്ധിപ്പിക്കാൻ നീക്കം നടത്തുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു. മലയാളികൾ ഉൾപ്പൈടയുള്ള പ്രവാസികളുടെ കുട്ടികൾ പഠിക്കുന്ന ഏറ്റവും വലിയ സ്‌കൂളായ ഇന്ത്യൻ സ്‌കൂളിലാണ് വരുന്ന അദ്ധ്യയന വർഷം മുതൽ ഫീസ് വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്.

സ്‌കൂളിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായ സ്ഥിതിയിലെണെന്നും അതിനാൽ ഫീസ് വർദ്ധനവ് അനിവാര്യമാണെന്നും കാണിച്ചാണ് പുതിയ നടപടി.സ്‌കൂളിന്റെ മോശമായ സാമ്പത്തിക സ്ഥിതിയെ നേരിടാൻ പകരം സംവിധാനങ്ങൾ ഒന്നും ഉപസമിതികളുമായി കൂടിയാലോചിച്ചില്ലെന്ന പരാതിയയുമായി ഉപസമിതി അംഗങ്ങളും രംഗത്തുണ്ട്.

സാമ്പത്തിക കാര്യങ്ങളെ നേരിടാൻ തക്ക നടപടികൾ എടുക്കുന്നതിനെക്കുറിച്ച് ഒരു വിവരവും രക്ഷിതാക്കളെയോ ഇന്ത്യൻ സമൂഹത്തിന് മുന്നിലോ അറിയിച്ചില്ലെന്ന പരാതിയും രക്ഷിതാക്കൾ ഉന്നയിക്കുന്നു. എന്തായാലും സ്‌കൂൾ അധികൃതരുടെയും ഭരണസമിതിയുടെയും തീരുമാനം കനത്ത പ്രതിഷേധത്തിന് കാരണമാകുമെന്നാണ റിപ്പോർട്ട്.