- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കുട്ടികൾക്ക് ആവശേവും പ്രചോദനവും നല്കുന്ന പ്രസംഗവുമായി കലാം; മിസൈൽ ചോദ്യങ്ങളുമായി കുട്ടികളും; ഇന്ത്യൻ സ്‌കൂൾ കുട്ടികളുമായുള്ള മുഖാമുഖം ശ്രദ്ധയാകർഷിച്ചത് ഇങ്ങനെ
മനാമ: ' ഞാൻ എന്റെ മാതാവിനെ സന്തോഷിപ്പിക്കും, എന്റെ മാതാവ് സന്തോഷിച്ചാൽ എന്റെ ഭവനം സന്തോഷിക്കും, എന്റെ ഭവനത്തിൽ സന്തോഷമുണ്ടെങ്കിൽ എന്റെ സമൂഹത്തിലും സന്തോഷമുണ്ടാകും. എന്റെ സമൂഹത്തിൽ സന്തോഷമുണ്ടെങ്കിൽ എന്റെ രാജ്യവും സന്തോഷവതിയായിരിക്കും., ബഹ്‌റൈനിലെ സ്‌കൂൾ കുട്ടികളുമായി നടത്തിയ മുഖാമുഖത്തിൽ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം വ
മനാമ: ' ഞാൻ എന്റെ മാതാവിനെ സന്തോഷിപ്പിക്കും, എന്റെ മാതാവ് സന്തോഷിച്ചാൽ എന്റെ ഭവനം സന്തോഷിക്കും, എന്റെ ഭവനത്തിൽ സന്തോഷമുണ്ടെങ്കിൽ എന്റെ സമൂഹത്തിലും സന്തോഷമുണ്ടാകും. എന്റെ സമൂഹത്തിൽ സന്തോഷമുണ്ടെങ്കിൽ എന്റെ രാജ്യവും സന്തോഷവതിയായിരിക്കും., ബഹ്‌റൈനിലെ സ്‌കൂൾ കുട്ടികളുമായി നടത്തിയ മുഖാമുഖത്തിൽ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം വിദ്യാർത്ഥികൾക്ക് നല്കിയ പ്രതിഞ്ജ ഇങ്ങനെ പോകുന്നു. ഇന്ത്യൻ സ്‌കൂളിൽ നടന്ന പരിപാടിയിൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരത്തിയഞ്ഞൂറോളം വിദ്യാർത്ഥികൾ പരിപാടിയിൽസന്നിഹിതരായിരുന്നു. സ്‌കൂൾ മു റ്റത്ത് അദ്ദേഹം വൃക്ഷത്തൈ നടുകയും ചെയ്തു. കുട്ടികൾക്ക് പ്രചോദനവും ആവേശവും നല്കുന്ന പ്രസംഗത്തിനായിരുന്നു ജഷന്മാൾ ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചത്.
വിദ്യാഭ്യാസം ഉയരങ്ങൾ കീഴടക്കാനുള്ള ചിറകുകളാണെന്ന് അദ്ദേഹം പറഞ്ഞു. അസാധ്യമായതൊന്നും ഇല്ലെന്നും ലക്ഷ്യബോധവും വിജ്ഞാന താൽപ്പര്യവും കഠിനാധ്വാനവും പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യവും കൈമുതലാക്കിയാൽ ഏത് ഇയരങ്ങേയും കീഴടക്കാനാവുമെന്ന വാക്കുകൾ കുട്ടികളെ ഉത്സാഹഭരിതരാക്കി.
അദ്ധ്യാപകരെ കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. സംശുദ്ധമായ ജീവികം കെട്ടി പടുക്കാനും നന്മയാൽ പ്രകാശ പൂരിതമായ സമൂഹത്തെ വാർത്തെടുക്കുന്നതിനും അദ്ധ്യാപകർക്ക് ബൃഹത്തായ പങ്കാണുള്ളത്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ പ്രൈമറി അദ്ധ്യാപകർക്കാണ് കൂടുതൽ സ്വാധീനം ചെലുത്താനാവുക തങ്ങളുടെ ഉത്തരവാദിത്തം മനസ്സിലാക്കി പ്രവർത്തിക്കുന്ന അദ്ധ്യാപകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ശുചിത്വ ബോധത്തെയും പ്രകൃതി സംരക്ഷണത്തെയും കുറിച്ച് സംസാരിച്ച കലാം ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ കുട്ടികളെ ഉപദേശിച്ചു. സ്‌കൂൾ സന്ദർശനത്തിനിടെ സ്‌കൂൾ അങ്കണത്തിൽ വൃക്ഷത്തെ നടുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറോളം കുട്ടികളുമായി ചിലവഴിച്ച ശേഷമാണ് മുൻ രാഷ്ട്രപതി മടങ്ങിയത്.