- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ ഇർശാദുൽ മുസ്‌ലിമീൻ മദ്‌റസ വാർഷികത്തിന് പ്രൗഡോജ്ജ്വല തുടക്കം
മനാമ: വർദ്ധിച്ചുകൊണ്ടിരിക്കുന്ന അധാർമ്മിക പ്രവർത്തനങ്ങളും ലൈംഗിക അവജയത്വവും ഉന്മൂലനം ചെയ്യുന്നതിന്ന് മതവിദ്യാഭ്യാസം അത്യാവശ്യമാണെന്ന് പാണക്കാട് സയ്യിദ് ഹമീദ്അലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ബഹ്‌റൈൻ സമസ്ത മദ്‌റസകളുടെ കേന്ദ്രമായ മനാമ ഇർശാദുൽ മുസ്‌ലിമീൻ ഹയർസെക്കൻഡറി മദ്‌റസയുടെ 20ാം വാർഷിക ത്രൈമാസ കാമ്പയിൻ പാക്കിസ്ഥാൻ ക്ലബ്ബി
മനാമ: വർദ്ധിച്ചുകൊണ്ടിരിക്കുന്ന അധാർമ്മിക പ്രവർത്തനങ്ങളും ലൈംഗിക അവജയത്വവും ഉന്മൂലനം ചെയ്യുന്നതിന്ന് മതവിദ്യാഭ്യാസം അത്യാവശ്യമാണെന്ന് പാണക്കാട് സയ്യിദ് ഹമീദ്അലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ബഹ്‌റൈൻ സമസ്ത മദ്‌റസകളുടെ കേന്ദ്രമായ മനാമ ഇർശാദുൽ മുസ്‌ലിമീൻ ഹയർസെക്കൻഡറി മദ്‌റസയുടെ 20ാം വാർഷിക ത്രൈമാസ കാമ്പയിൻ പാക്കിസ്ഥാൻ ക്ലബ്ബിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.
സമാധാനാന്തരീക്ഷം നില നിർത്തുന്നതിനും എൈക്യം ഊട്ടിഉറപ്പിക്കുന്നതിലും മദ്‌റസ പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണെന്ന് തങ്ങൾ കൂട്ടിചേർത്തു. പൂർവ്വികർ കാണിച്ചു തന്ന യഥാർത്ഥ പാതയിലൂടെ വിശ്വാസികൾ മുമ്പോട്ട് കൊണ്ട് പോകുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായെന്നും എല്ലാവരും സമസ്തയുടെ പാത പിൻപറ്റണമെന്നും തങ്ങൾ ആഹ്വാനംചെയ്തു. സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ബഹ്‌റൈൻ ജനറൽസെക്രട്ടറി അസൈനാർ കളത്തിങ്ങൽ ആശംസകൾ നേർന്നു.
ഹാഫിള് ശറഫുദ്ധീൻ മൗലവിയുടെ ഖിറാഅത്തോടെ തുടക്കം കുറിച്ച പരിപാടിയിൽ സമസ്ത ബഹ്‌റൈൻ സെക്രട്ടറി ഖാസിം റഹ്മാനി സ്വാഗതവും എസ്.എം അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു. മുസ്തഫ അശ്‌റഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, കളത്തിൽ മുസ്തഫ, ഹബീബു റഹ്മാൻ, എസ്.വി ജലീൽ, ചെമ്പൻ ജലാൽ, സി.കെ അബ്ദുറഹ്മാൻ, സലിം ഫൈസി, ഹംസ അൻവരി, സൈദ് മുഹമ്മദ് വഹബി, മൂസ മൗലവി, എം.സി മുഹമ്മദ് മൗലവി തുടങ്ങിയവർ സംബന്ധിച്ചു. ഷാഫി വേളം, സജീർ പന്തക്കൽ, നവാസ് കൊല്ലം എസ്.കെ.എസ്.എസ്.എഫ് വിഖായ വിങ് വളണ്ടിയർമാർക്ക് നേതൃത്വം നൽകി.