- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി ഗാന്ധി സ്മൃതി സദസ്സ് 30 ന്
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിക്കുന്നു. മഹാത്മാ ഗാന്ധി രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ജനുവരി 30 (വെള്ളി) 6 മണിക്കാണ് 'ഗാന്ധി സ്മൃതി സദസ്സ്'സംഘടിപ്പിക്കുന്നത്.പുഷ്പാർച്ചന ,സർവ്വ മദ പ്രാർത്ഥനയും അനുസ്മരണ പ്രഭാഷണങ്ങളും ,അന്നേ ദിവസം നടത്തപ്പെട

മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിക്കുന്നു. മഹാത്മാ ഗാന്ധി രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ജനുവരി 30 (വെള്ളി) 6 മണിക്കാണ് 'ഗാന്ധി സ്മൃതി സദസ്സ്'സംഘടിപ്പിക്കുന്നത്.
പുഷ്പാർച്ചന ,സർവ്വ മദ പ്രാർത്ഥനയും അനുസ്മരണ പ്രഭാഷണങ്ങളും ,അന്നേ ദിവസം നടത്തപ്പെടും. ഗാന്ധിജിയെ സ്മരിക്കുവാൻ ഒരു ദിവസം എന്നതിലുപരി ഗാന്ധിജിയെ അറിയുക, ഗാന്ധിജിയുടെ വീക്ഷണങ്ങൾ, കാഴ്‌ച്ചപ്പാടുകൾ ,അദ്ദേഹത്തിന്റെ ചിന്തകൾ പുതു തലമുറക്ക് പകർന്ന് നല്കുക എന്ന ലക്ഷ്യം കൂടി ഈ പരിപാടിക്ക് പിന്നിൽ ഉണ്ടെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
മനാമ 'ജവഹർ നഗറിൽ 'നടക്കുന്ന പരിപാടിയിലേക്ക് ഗാന്ധിജിയെ സ്‌നേഹിക്കുന്ന എല്ലാ വരെയും സ്വാഗതം ചെയ്യുനതായി ഐ വൈ സി സി ഭാരവാഹികൾ പത്രക്കുറുപ്പിൽ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രടറി ബിജു മലയിലുമായി (33717421) ബന്ധപ്പെടാം

