- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എം സുധീരനെതിരെയുള്ള കോടതി പരാമർശം യുക്തിക്ക് നിരക്കാത്തത്; ഐ വൈ സി സി ബഹ്റൈൻ
മനാമ: കഴിഞ്ഞ ദിവസം കെ പി സി സി പ്രസിടന്റ്‌റ് ശ്രീ വി എം സുധീരനെതിരെ കോടതി നടത്തിയ പരാമർശം യുക്തിക്ക് നിരക്കുന്നതല്ല എന്ന് ഐ വൈ സി സി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. പാർട്ടി അധ്യക്ഷൻ പാർട്ടിയുടെ നയവും പരുപാടികളും നടപ്പാക്കുവാനുള്ള അവകാശം ഇന്ത്യൻ ജനാതിപത്യം അനുവദിക്കുന്നതാണ് അതുകൊണ്ട് തന്നെ കോടതി വിധി ജനാതിപത്യ വിരുദ്ധമാണ്. കെ പി

മനാമ: കഴിഞ്ഞ ദിവസം കെ പി സി സി പ്രസിടന്റ്‌റ് ശ്രീ വി എം സുധീരനെതിരെ കോടതി നടത്തിയ പരാമർശം യുക്തിക്ക് നിരക്കുന്നതല്ല എന്ന് ഐ വൈ സി സി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. പാർട്ടി അധ്യക്ഷൻ പാർട്ടിയുടെ നയവും പരുപാടികളും നടപ്പാക്കുവാനുള്ള അവകാശം ഇന്ത്യൻ ജനാതിപത്യം അനുവദിക്കുന്നതാണ് അതുകൊണ്ട് തന്നെ കോടതി വിധി ജനാതിപത്യ വിരുദ്ധമാണ്.
കെ പി സി സി പ്രസിഡന്റിന്റെ ഭാഗം വിസ്തരിക്കാതെ ഏകപക്ഷീയ മായി നടത്തതിയ പരാമർശം നീതിന്യായ വ്യവസ്ഥിതിയിൽ സംശയത്തിന് ഇട നല്കുന്നതാണ്. കോൺഗ്രസ്സിന്റെ നയപരിപാടികൾ നടപ്പിലാക്കുന്നതിനുവേണ്ടി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ജനപ്രതിനിതികൾക്ക് പാർട്ടി അധ്യക്ഷൻ നിർദേശങ്ങൾ നല്കുക സർവ്വ സാധാരണമാണ്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പാർലമെന്റ്‌ററി പാർട്ടി നേതാക്കൾക്കാണ് സർകുലർ അയച്ചത് അതിൽ ഭരണഘടനാ വിരുദ്ധമായോ കോടതി പരാമർശിക്കുന്നത് പോലെയുള്ള ഒരു സമാന്തര നീക്കമൊ നടന്നിട്ടില്ല.ഇത്തരം ബാലിശമായ പരാമർശങ്ങളിലൂടെ കോടതിയുടെ വിശ്യാസ്വത സാധാരണ ജനങ്ങളുടെ മുൻപിൽ ചോദ്യചിഹ്നമാകുന്നു. ഇന്ത്യൻ ജനാതിപത്യ വ്യവസ്ഥിതിയിലെ സംഘടന സ്വാതന്ത്രത്തിന് മേലുള്ള അതിരുകടന്നുള്ള കടന്ന് കയറ്റാമാണ് കോടതി പരാമർശം എന്ന് ഐ വൈ സി സി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.

