മനാമ: മുൻ രാഷ്ട്രപതി ഡോ:എ പി ജെ അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ദേശീയ കമ്മറ്റി അനുശോചിച്ചു. മനാമയിൽ വച്ച് കൂടിയ ദേശീയ ഭാരവാഹികളുടെ യോഗത്തിൽ മൗന പ്രാർത്ഥനയും അനുസ്മരണ പ്രഭാഷണവും നടത്തി. സ്വപ്നം കാണുവാൻ നമ്മെ പഠിപ്പിച്ച അദ്ദെഹത്തിന്റ്‌റെ നിര്യാണം ശാസ്ത്ര ലോകത്തിനും പ്രത്യേകിച്ച് ഭാരതത്തിനും തീരാ നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു.

രാജ്യത്തിനു പുത്തൻ ദിശാബോധം നല്കിയ 'ജനങ്ങളുടെ രാഷ്ട്രപതി' യായിരുന്നു അദ്ദെഹമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ബേസിൽ നെല്ലിമറ്റം അഭിപ്രായപ്പെട്ടു.ഐ വൈ സി സി പ്രസിഡന്റ്് വിൻസു കൂത്തപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ധനേഷ് എം പിള്ള സ്വാഗതവും ജോയിന്റ്‌റ് സെക്രട്ടറി രമേഷ് വണ്ടാനം നന്ദിയും പറഞ്ഞു .ദേശീയ ഭാരവാഹികളെ കൂടാതെ ഏരിയ കമ്മറ്റി പ്രസിഡന്റുമാറും സെക്രട്ടറി മാരും പങ്കെടുത്തു