മനാമ: ബഹ്‌റൈൻ നാഷണൽ ഡേ യിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊൺഗ്രസ് (ഐ വൈ സി സി ) ഇന്ത്യ ബഹ്‌റൈൻ ബന്ധം വിളിച്ചോദിക്കൊണ്ട്  റോഡ് ഷോ സംഘടിപ്പിക്കുന്നു.

നാളെ  3 മണിക്ക് ജുഫൈർ ഗ്രാൻഡ് മോസ്‌കിൽ നിന്ന് ആരംഭിക്കുന്ന  റോഡ് ഷോ റിഫ,മുഹരാക് വഴി അറാദ് പോർട്ടിൽ സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബഹ്‌റിനിൽ ജനതക്ക് ദേശീയ ദിനാശംസകൾ നേരുക ,ബഹ്‌റൈൻ ജനതയോട് ഇന്ത്യൻ സമൂഹത്തിനുള്ള കടപ്പാടും അദ്മ ബന്ധവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഈ ഉദ്യമത്തിന് പിന്നിൽ എന്ന് ഭാരവാഹികൾ പത്രക്കുരുപ്പിൽ അറിയിച്ചു.

വാഹന റാലിയിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള ആളുകൾ അന്നേ ദിവസം 2.30 ഗ്രാൻഡ് മോസ്‌ക് പരിസരത്ത് എത്തിചെരണമെന്ന് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കമ്മറ്റി കൺവീനർ വിൻസു കൂത്തപ്പള്ളിയുമായി ബന്ധപ്പെടാം (37764878 )