- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ ദേശീയ കമ്മറ്റി റോഡ് ഷോ വർണാഭമായി
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു. .ബഹ്‌റൈൻ ജനതക്കും രാജകുടുംബത്തിനും ആശംസകൾ അറിയിച്ചു കൊണ്ടും, ഇന്ത്യൻ സമൂഹത്തിന് അവർ നല്കുന്ന പ്രാധാന്യത്തിനും കരുതലിനും നന്ദി അറിയിച്ചുകൊണ്ടുമാണ് ഇങ്ങനെയൊരു പരുപാടി ഐ വൈ സി സി സംഘടിപ്പിച്ചത്..43 മത് ദേശീ

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു. .ബഹ്‌റൈൻ ജനതക്കും രാജകുടുംബത്തിനും ആശംസകൾ അറിയിച്ചു കൊണ്ടും, ഇന്ത്യൻ സമൂഹത്തിന് അവർ നല്കുന്ന പ്രാധാന്യത്തിനും കരുതലിനും നന്ദി അറിയിച്ചുകൊണ്ടുമാണ് ഇങ്ങനെയൊരു പരുപാടി ഐ വൈ സി സി സംഘടിപ്പിച്ചത്.
.43 മത് ദേശീയ ദിനമായ ഡിസം :16 ന് വൈകിട്ട് ജുഫ്ഫിറിൽ സ്ഥിതി ചെയ്യുന്ന ഫാദൽ മസ്ജിദിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ഷെയ്ഖ് ഫരാഖത് അൽ കിന്തി ഫ്‌ലാഗ് ഓഫ് ചെയ്ത് റോഡ് ഷോക്ക് തുടക്കം കുറിച്ചു. പവിഴദ്വീപിൽ ഇന്ത്യൻ സമൂഹം നല്കുന്ന സംഭാവനകൾ വളരെ വിലപ്പെട്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള പരിപാടികൾ ആളുകളുടെ ഇടയിൽ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിന് ഉതകുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്‌റൈൻ പതാകക്കൊപ്പം ത്രിവർണ്ണ പതാകയും പാറിപ്പറക്കുന്ന കാഴ്‌ച്ച ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കുവാൻ ഉതകുന്ന നിമിഷങ്ങളാണ് സമ്മാനിച്ചത്. പ്രോഗ്രാം കൺവീനർ വിൻസു കൂത്തപ്പിള്ളി,ദേശീയ ജനറൽ സെക്രട്ടറി ബിജു മലയിൽ, വൈസ് പ്രസിടന്റ്‌റ് ഈപ്പൻ ജോർജ് ദേശീയ ഭാരവാഹികൾ,ഏരിയ പ്രസിഡന്റുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി . ഫാദൽ മസ്ജിദിൽ നിന്ന് ആരംഭിച്ച റോഡ് ഷോ മനാമ,ഗുദൈബിയ ,റിഫ ,മുഹരഖ് ഏരിയ ചുറ്റി അരാദ് ഫോർട്ടിൽ സമാപിച്ചു 

