- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കേരളീയ സമാജം ക്രിസ്തുമസ് ആഘോഷവും മെംബേർസ് നൈറ്റും സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ് വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.ഡിസംബർ 26 ശനിയാഴ്ച സമാജത്തിൽ വിവിധ പരിപാടികളോടെ യാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിന് നാട്ടിൽ നിന്നും എത്തിയ പ്രശസ്ത ഗായകൻ ബിനോയ് ചാക്കോ നയിക്കുന്ന ഗാനമേള ഉണ്ടായിര

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ് വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.ഡിസംബർ 26 ശനിയാഴ്ച സമാജത്തിൽ വിവിധ പരിപാടികളോടെ യാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിന് നാട്ടിൽ നിന്നും എത്തിയ പ്രശസ്ത ഗായകൻ ബിനോയ് ചാക്കോ നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.
ഇതോടൊപ്പം സമാജം അംഗങ്ങൾക്കായി മെംബേർസ് നൈറ്റും സംഘടിപ്പിക്കുന്നതായി സമാജം ഭരണ സമിതി അറിയിച്ചു.ക്രിസ്ത്മസ് ആപ്പൂപ്പനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ സമാജത്തിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ , സമാജം ജനറൽസെക്രട്ടറി വി കെ പവിത്രൻ എന്നിവർ അറിയിച്ചു .സാന്റ ക്ലോസിൽ നിന്നും സമ്മാനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന കുട്ടികൾ എത്രയും പെട്ടെന്ന് സമാജം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്ത 100 കുട്ടികൾക്കാണ് സമ്മാനം നൽകുന്നത്.
സമാജം ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സമാജം അംഗണത്തിൽ ഉയർത്തിയ കൂറ്റൻ നക്ഷത്ര വിളക്ക് കാണുവാനായി നിരവധി പേർ സമാജത്തിൽ എത്തിചെരുന്നുണ്ട്.
ക്രിസ്ത്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ട്രീ , ബെയ്ക്ക് എ കേക്ക് തുടങ്ങി വിവിധ മത്സരങ്ങളും ഉണ്ടായിരിക്കും. ക്രിസ്മസ് ട്രീ മത്സരത്തിൽ പങ്കെടുക്കുന്നവർ ബിനോജ് മാത്യു വിനെയും 36665376, ബെയ്ക്ക് എ കേക്ക് മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സുമി ജിജോ 33334198,റീന ബിജു വിനെയോ 33982718 വിളിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി ജയകുമാർ എസ് 39807185, ബിനു വേലിയി ൽ 33234353 ബിനോയ് ജോർജിനെ (39238053) വിളിക്കാവുന്നതാണ്.

