- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു; ഫാദർ ജോസഫ് പുത്തൻപുരക്കൽ മുഖ്യാതിഥി
ബഹ്റൈൻ കേരളീയ സമാജം ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സമാജം പ്രസിഡന്റ് ജി കെ നായർ സമാജം ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ അറിയിച്ചു. ചടങ്ങിൽ പ്രശസ്ത വാക്മിയും ഫാമിലി കൗൺസിലറും ആയ ഫാദർ ജോസഫ് പുത്തൻപുരക്കൽ മുഖ്യാതിഥിയായിരിക്കും..ആഘോഷങ്ങളുടെ ഭാഗമായി സമാജത്തിലെ അൻപതോളം കുട്ടികളുടെ കരോൾ ഗാനസന്ധ

ബഹ്റൈൻ കേരളീയ സമാജം ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സമാജം പ്രസിഡന്റ് ജി കെ നായർ സമാജം ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ അറിയിച്ചു. ചടങ്ങിൽ പ്രശസ്ത വാക്മിയും ഫാമിലി കൗൺസിലറും ആയ ഫാദർ ജോസഫ് പുത്തൻപുരക്കൽ മുഖ്യാതിഥിയായിരിക്കും..
ആഘോഷങ്ങളുടെ ഭാഗമായി സമാജത്തിലെ അൻപതോളം കുട്ടികളുടെ കരോൾ ഗാനസന്ധ്യ മെഗാ കേക്ക് പ്രദർശനം ,ക്രിസ്തുമസ് ട്രീ മത്സരം ബേക്ക് എ കേക്ക് മത്സരം എന്നിവ സംഘടിപ്പിച്ചിരിക്കുന്നു.
ഇതോടൊപ്പം സമാജം അംഗങ്ങളുടെ കുട്ടികൾക്ക് സാന്റാ ക്ലോസ് സമ്മാനം നൽകുന്നതായിരിക്കും.ഇതിനായി എത്രയും പെട്ടെന്ന് സമാജം ഓഫീസിൽ പേര് രജിസ്‌റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജോളി ജോസ് 39826596 (ബേക്ക് എ കേക്ക്), ബിനു പാപ്പച്ചൻ 39198193, പോൾ ജോസ് ഉറുവത്ത് 39649029 ( ക്രിസ്തുമസ് ട്രീ മത്സരം) എന്നിവരുമായി ബന്ധപ്പെടണം.
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം മികവുറ്റതാക്കാൻ ഏവരുടെയും സഹായ സഹകരങ്ങൾ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഷാജഹാൻ ,കലാ വിഭാഗം സെക്രട്ടറി 39297836 ബിനോയ് ജോർജ് (39238053) എന്നിവരെ വിളിക്കാവുന്നതാണ്.

