- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റിൻ കേരളിയ സമാജം ഭരണസമിതി സ്ഥാനാരോഹണ ചടങ്ങ് നാളെ
ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ ഔദ്യോഗികമായ സ്ഥാനാരോഹണ ചടങ്ങ് ഏപ്രിൽ 17 വെള്ളിയാഴ്ച രാത്രി 7 മണിക്ക് സമാജം ഡയമണ്ട് ജുബിലീ ഹാളിൽ വച്ച് നടക്കുന്നതായിരിക്കും എന്ന് സമാജം പ്രസിഡണ്ട് വർഗീസ് കാരക്കൽ , സാമജം ജനറൽസെക്രട്ടറി വി.കെ പവിത്രൻ എന്നിവ.ർ പത്ര സമ്മേളനത്തിൽ അറിയിച്ചു. മുൻ ജില്ലാ കളക്റ്റടും ,ചീഫ് സെക്രട്ടറിയും പ്രമുഖ എതുഴു

ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ ഔദ്യോഗികമായ സ്ഥാനാരോഹണ ചടങ്ങ് ഏപ്രിൽ 17 വെള്ളിയാഴ്ച രാത്രി 7 മണിക്ക് സമാജം ഡയമണ്ട് ജുബിലീ ഹാളിൽ വച്ച് നടക്കുന്നതായിരിക്കും എന്ന് സമാജം പ്രസിഡണ്ട് വർഗീസ് കാരക്കൽ , സാമജം ജനറൽസെക്രട്ടറി വി.കെ പവിത്രൻ എന്നിവ.ർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
മുൻ ജില്ലാ കളക്റ്റടും ,ചീഫ് സെക്രട്ടറിയും പ്രമുഖ എതുഴുത്തുകാരനും വാക്മിയും ആയ ഡോ: ബാബു പോൾ ആണ് മുഖ്യാതിഥി ആയി ചടങ്ങി ൽ എത്തിച്ചേരുക എന്ന് സമാജം ഭരണ സമിതി വ്യക്തമാക്കി.ചടങ്ങിൽ മു ൻ ഭരണ സമിതി അംഗങ്ങളെ മേമെന്‌ടോ നൽകി ആദരിക്കുന്നു.മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കണി ഒരുക്കി വിഷുവും നന്മയുടെയും പ്രത്യാശയുടെയും സ്‌നേഹ സന്ദേശം നൽകുന്ന ഈസ്റ്റ്‌റും അന്നേ ദിവസം തന്നെ വളരെ വിപുലമായ കലാപരിപാടികളോട് കൂടി ആഘോഷിക്കുന്നതാണ്.
ബഹറിനിലെ പ്രമുഖ നാടക പ്രവർത്തകരെ അണിനിരത്തി സണ്ണി അയിരൂർ സംവിധാനം ചെയ്യുന്ന ഗദ്‌സേമൻ എന്ന ലഘുനാടകവും, വിഷു കണി എന്ന ശീർഷകത്തി.ൽ സമാജം കലാവിഭാഗം കലാമണ്ഡലം ശ്രീലക്ഷ്മി ശ്രീജിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന കലാ വിരുന്നും അരങ്ങേറും.എല്ലാ സമാജം അംഗങ്ങളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

