ഹ്‌റൈൻ കേരളീയ സമാജം മുൻവർഷങ്ങളിലെത് പോലെ ഈ വർഷവും വളരെ വിപുലമായ രീതിയിൽ മെയ് ദിനം ആഘോഷിക്കുന്നതായി സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, സമാജം ജനറൽ സെക്രട്ടറി പവിത്ര ൻ വി കെ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. അഡ്വ:കെ.സുരേഷ്‌കുറുപ്പ് എം.എൽ..എ ആണ് സമാജം മെയ്ദിനാ ഘോഷങ്ങൾക്ക് മുഖ്യാതിഥിയായി എത്തിച്ചേരുന്നത്.

മെയ്ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ സ്ഥാപനങ്ങളിലെ വിദഗ്ധ ഡോക്ട്ർമാരുടെയും, പാരമെഡിക്കൽ ഗ്രൂപ്പിന്റെയും സഹകരണത്തോടെ ബഹ്‌റൈൻ കേരളീയ സമാജം സൗജന്യ മെഡിക്കൽ ക്യാമ്പും അന്നേ ദിവസം സംഘടിപ്പിക്കുന്നു. രാവിലെ 9.10 മുതൽ ഉച്ചക്ക് 1 മണി വരെ ആണ് ക്യാമ്പിന്റെ സേവനം ലഭ്യമാകുന്നത്.

ബഹ്‌റൈനിലെ മുഴുവൻ തൊഴിലാളികളും ഈ മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്തണമെന്നു സംഘാടകർ അഭ്യർത്ഥിച്ചു. വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനത്തിൽ ബഹ്‌റൈനിലെ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും, വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്

ബഹ്‌റൈനിൽ വിവിധ തൊഴിൽ സ്ഥാപനങ്ങളിലും മറ്റു തൊഴിലിടങ്ങളിലും പണിയെടുക്കുന്ന മലയാളികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും കലോത്സവ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്, പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കലോത്സവമത്സരത്തിനായുള്ള അപേക്ഷാഫോറത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.അപേക്ഷാഫോറം സമാജം ഓഫീസിൽ നിന്നും ലഭ്യമാണ് .വ്യക്തിഗതമായോ തൊഴിൽ സ്ഥാപനത്തെ പ്രതിനിധീകരിച്ചോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ ഏപ്രിൽ 27 ന് മുമ്പായി സമാജം ഓഫീസിൽ നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബി.കെ.എസ് സാഹിത്യവിഭാഗം സെക്രട്ടറി വിപിൻകുമാർ പി.എം 39964087 ,മെയ്ദിനാഘോഷ കമ്മിറ്റി കൺവീന ർ മുരളീധർ തമ്പാൻ 38381900/39711090 എന്നിവരെ വിളിക്കാവുന്നതാണ്.