മനാമ: ബഹ്‌റൈൻ കേരളീയ സമാജം മെയ്ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. രാവിലെ ഒൻപത് മണിമുതൽ ആരംഭിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്, ബഹ്‌റൈനിലെ പ്രശസ്തരായ ഡോക്റ്റർമാർ നേതൃത്വം നൽകും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസാന തീയതി പൊതുസമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ച് ഏപ്രിൽ 29 വരെ നീട്ടിയതായി സമാജം ഭാരവാഹികൾ അറിയിച്ചു.

വടം വലി, കബഡി, പഞ്ച ഗുസ്തി, ക്ലേ മോഡലിങ്, ചിത്രരചന,മെയ്ദിന ഗാനം, ചലച്ചിത്ര ഗാനം, എന്നീ ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളുടെ അപേക്ഷാഫോറം സമാജം ഓഫീസിൽ ലഭ്യമാണ്. മത്സര വിജയികൾക്കുള്ള സമ്മാനദാനം, സമാപന സമ്മേളനത്തിൽ മുഖ്യാതിഥി അഡ്വ: കെ .സുരേഷ്‌കുറുപ്പ് എംഎൽഎ നിർവഹിക്കും. വിവിധ കലാ പരിപാടികളും അരങ്ങേറുന്ന സമാപന ചടങ്ങിൽ, ബഹ്‌റൈനിലെ തൊഴിലാളി സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകരെ ആദരിക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് വർഗീസ് കാരക്കൽ, ജനറൽ സെക്രട്ടറി വി. കെ . പവിത്രൻ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സാഹിത്യവിഭാഗം സെക്രട്ടറി വിപിൻകുമാർ 39964087 , മുരളീധർ തമ്പാൻ (കൺവീനർ) 38381900 , 39711090 എന്നീ നമ്പരുകളിൽ ബന്ധ പ്പെടാവുന്നതാണ്.