- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം നാദബ്രഹ്മം സംഗീത ക്ലബ് പ്രവർത്തനോദ്ഘാടനം ഇന്ന്
കേരള സമാജം നാദബ്രഹ്മം സംഗീത ക്ലബ്ബിന്റെ, 2015 -2016 വർഷത്തെ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഇന്ന് രാത്രി 8 മണിക്ക് സമാജം ഹാളിൽ വച്ചു നടത്തപ്പെടുമെന്നു സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. ഇതോടനുബന്ധിച്ചു വീണയിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള മായാവർമ്മ അവതരിപ്പിക്കുന്ന സംഗീത കച

കേരള സമാജം നാദബ്രഹ്മം സംഗീത ക്ലബ്ബിന്റെ, 2015 -2016 വർഷത്തെ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഇന്ന് രാത്രി 8 മണിക്ക് സമാജം ഹാളിൽ വച്ചു നടത്തപ്പെടുമെന്നു സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
ഇതോടനുബന്ധിച്ചു വീണയിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള മായാവർമ്മ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും 'വീണാമൃതം' ഉണ്ടായിരിക്കുന്നതാണ്.
വിജയകരമായ 12ആം വർഷത്തിലേക്ക് കടക്കുന്ന സമാജം നാദബ്രഹ്മം സംഗീത ക്ലബ്ബിനു തുടക്കം കുറിച്ചത് 2004 ൽ ആണ് . ഈ കാലയളവിൽ നാദ ബ്രഹ്മം സംഗീത ക്ലബ്ബ് വളരെ പ്രശസ്തരായ ഒട്ടനവധി സംഗീതജ്ഞരെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് Dr. K.J.Yesudas, Dr.M.Balamuralikrishna, T.V.Gopalakrishnan, Prof. Ayyamkudi Mani, Pranavam Sankaran Namboothiri, Kavalam Sreekumar, Jayashree Rajeev and Rajeev Kumar, Pandit Ramesh Narayan, Madhsuree Narayan,Likeshwar Varma, sitar master Pathasarathy Bannerji തുടങ്ങിയ പ്രഗത്ഭരുടെ സംഗീത പരിപാടികൾ അരങ്ങിലെത്തിക്കാൻ നാദ ബ്രഹ്മം സംഗീത ക്ലബ്ബിനു സാധിച്ചു .
ജോസ് ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള 15 ഓളം പേ.ർ അടങ്ങുന്ന കമ്മറ്റിയാണ് ഈ പ്രാവശ്യത്തെ നാദബ്രഹ്മം മ്യൂസിക് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വ്യത്യസ്ഥങ്ങളായ സംഗീത പരിപാടിക.ൾ,മ്യൂസിക് വർക്ക്‌ഷോപ്പുക.ൾ ,സംഗീത ഉത്സവങ്ങൾ എന്നിങ്ങനെ വിപുലമായ പരിപാടികളാണ് ബഹറിനിലെ സംഗീത ആസ്വാദകർക്കു വേണ്ടി ഈ പ്രാവശ്യത്തെ നാദബ്രഹ്മം സംഗീത ക്ലബ്ബ് ആസൂത്രണം ചെയ്തിരിക്കുന്നത്. അത് പോലെ കുട്ടികൾക്ക് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഒരു സംഗീത ഗ്രൂപ്പും നാദബ്രഹ്മം സംഗീത ക്ലബ്ബ് ഈ പ്രാവശ്യം ലോഞ്ച് ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

