ഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഈയിടെ അന്തരിച്ച കവിയും സാംസ്‌കാരിക പ്രവർത്തകനുമായ അസ്‌മോ പുത്തൻ ചിറയെ അനുസ്മരിച്ചു.

തൃശൂർ ജില്ലയിൽ പുത്തൻചിറയിലെ പരേതരായ ഉമ്മർആയിശ ദമ്പതികളുടെ മകനായ അരീപ്പുറത്ത് സെയ്തുമുഹമ്മദാണ് 'അസ്‌മോ പുത്തൻചിറ' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്നത്. മുപ്പത്തിയഞ്ചു വര്ഷമായി സാഹിത്യ സാംസ്‌കാരിക ലോകത്ത് സജീവമായിരുന്ന അസ്‌മോ കഴിഞ്ഞയാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ വച്ച് നിര്യാതനായത് .

ഇരുനൂറിലധികം കവിതകൾ രചിച്ചിട്ടുള അദ്ദേഹത്തിന്റെ പ്രഥമ കവിതാ സമാഹാരമായ ചിരിക്കുരുതി അടുത്തിടെയാണ് പുറത്തിറങ്ങിയത്.