- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കേരളീയ സമാജം കലാവിഭാഗം പ്രവർത്തനോത്ഘാടനം നടത്തി
ബഹ്‌റൈൻ കേരളീയ സമാജം കലാവിഭാഗം കമ്മിറ്റിയുടെ ഉപവിഭാഗങ്ങളായ ചിൽഡ്രൻസ് തിയേറ്റർ, ചിത്രകലാ ക്ലബ്, സ്‌കൂൾ ഓഫ് ഡ്രാമ, കലാവിഭാഗം എന്നീ കമ്മിറ്റികളുടെ പ്രവർത്തനോത്ഘാടനം പ്രസിഡണ്ട് വർഗീസ് കാരക്കൽ നിലവിളക്ക് കൊളുത്തി നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ സെക്രട്ടറി വി.കെ.പവിത്രൻ സ്വാഗതം ആശംസിക്കുകയും കലാവിഭാഗം സെക്രട്ടറി ജയകുമാർ സുന്ദരരാജൻ ആശ

ബഹ്‌റൈൻ കേരളീയ സമാജം കലാവിഭാഗം കമ്മിറ്റിയുടെ ഉപവിഭാഗങ്ങളായ ചിൽഡ്രൻസ് തിയേറ്റർ, ചിത്രകലാ ക്ലബ്, സ്‌കൂൾ ഓഫ് ഡ്രാമ, കലാവിഭാഗം എന്നീ കമ്മിറ്റികളുടെ പ്രവർത്തനോത്ഘാടനം പ്രസിഡണ്ട് വർഗീസ് കാരക്കൽ നിലവിളക്ക് കൊളുത്തി നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ സെക്രട്ടറി വി.കെ.പവിത്രൻ സ്വാഗതം ആശംസിക്കുകയും കലാവിഭാഗം സെക്രട്ടറി ജയകുമാർ സുന്ദരരാജൻ ആശംസകളും അർപ്പിച്ചു.
കലാവിഭാഗം കൺവീനെർ ബിജു ലക്ഷമണൻ, ചിൽഡ്രൻസ് തിയേറ്റർ കൺവീനർ രമേശ്.പി.വി, ചിത്രകലാ ക്ലബ് കൺവീനെർ സുരേഷ് അയ്യംപ്പള്ളി, സ്‌കൂൾ ഓഫ് ഡ്രാമ കൺവീനെർ ശിവകുമാർ കൊളുത്തുപ്പുഴ എന്നിവർ അടുത്ത ഒരു വർഷം നടത്തുവാൻ പോകുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിശദികരിച്ചു. ചിത്രകലാ ക്ലബ് ജോയിന്റ് കൺവീനെർ ഹീരാ ജോസഫ് നന്ദിയും അവതാരക പേൾലി ഹെന്നെസ്ടും ആയിരുന്നു. കലാമണ്ഡലം ഗിരിജ മേനോൻ നൃത്ത സംവിധാനം നിർവഹിച്ച പൂജ ഡാൻസ്, ഭരത്ശ്രീ രാധാകൃഷ്ണൻ നൃത്ത സംവിധാനം നിർവഹിച്ച വന്ദേഹം ഹരേ കൃഷണ എന്ന നൃത്ത ശിൽപ്പവും, ചില്‌ഡ്രെൻസ് തിയേറ്ററിലെ കുട്ടികൾ അവതരിപ്പിച്ച ഓർക്കേണ്ട പാഠങ്ങൾ സംവിധാനം വിഷ്ണു.വി.നായർ ചില്‌ട്രെൻസ് തിയേറ്റർ ജോയിന്റ് കൺവീനെർ, ബഹ്‌റൈൻ പേൾസിന്റെ വെസ്റ്റേൺ ഡാൻസും, തുടർന്ന് കലാവിഭാഗത്തിന്റെ ഗാനമേളയും ഉണ്ടായിരുന്നു.

