ഹ്‌റൈൻകേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെയും മലയാളം പാഠശാലയുടെയും പ്രവർത്തനോത്ഘാടനം പാഠശാല വിധ്യാർത്തികളുടെ അക്ഷരദീപത്തോടെ തുടങ്ങിയ പരിപാടി ആലങ്കോട് ലീലകൃഷ്ണൻ നിലവിളക്ക് കൊളുത്തി നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ പ്രസിഡണ്ട് . വർഗീസ് കാരക്കൽ അദ്ധ്യക്ഷനും സെക്രട്ടറി വി.കെ.പവിത്രൻ സ്വാഗതം ആശംസിച്ചു.

മുന്മന്ത്രിയും കലാമണ്ഡലം സിണ്ടികെറ്റ് അംഗവും കവിയും ആയ പന്തളം സുധാകരൻ സമാജം വാർത്ത പത്രിക (ജാലകം) പ്രകാശനം നിർവഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ അടുത്ത ഒരു വർഷം നടത്തുവാൻ പോകുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിശദികരിച്ചു. മലയാളം പാഠശാല കൺവീനെർ ബിജു എം സതീഷ്, ജാലകം എഡിറ്റർ ശ്രീദേവി മേനോൻ, പ്രസംഗ വേദി കൺവീനെർ ഫിറോസ് തിരുവത്ര, സാഹിത്യവേദി കൺവീനെർ മിനേഷ് ക്വിസ് ക്ലബ് കൺവീനെർ ടി.ജി.മാത്യു എന്നിവർ പങ്കെടുത്തു. മലയാളം പാഠശാല കൺവീനെർ ബിജു എം സതീഷ് നന്ദിയും അവതാരക രശ്മി സുധീർ ആയിരുന്നു. വിദ്യ ശ്രീകുമാർ നൃത്ത സംവിധാനം നിർവഹിച്ച ഡാൻസ്, ഭരത്ശ്രീ രാധാകൃഷ്ണൻ നൃത്ത സംവിധാനം നിർവഹിച്ച നൃത്ത ശിൽപ്പവും, മലയാളം പാഠശാല കുട്ടികൾ അവതരിപ്പിച്ച സംഘ ഗാനവും ഉണ്ടായിരുന്നു.