- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം, ചിൽഡ്രൻസ് വിങ് പ്രവർത്തനോദ്ഘാടനം ശനിയാഴ്ച്ച; ഫിലിംക്ലബ് ഉദ്ഘാടനം 11 ന്; സമാജത്തിന്റെ പ്രധാന പരിപാടികൾ ഇങ്ങനെ
ബഹ്റൈൻ കേരളീയ സമാജത്തിന്റെ വരും ദിവസങ്ങളിലെ പ്രധാന പരിപാടികളെ കുറിച്ചുള്ള വിശദാംശങ്ങൾ സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, സമാജം ജനറൽ സെക്രെട്ടറി വി.കെ. പവിത്രൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. സമാജം വനിതാ വിഭാഗത്തിന്റെയും ചിൽഡ്രൻസ് വിങ്ങിന്റെയും ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം ജൂൺ 6 ന് വിവിധ കലാപരിപാടികളോടെ സമാജത്തിൽ അരങ്ങേറും. ബി

ബഹ്റൈൻ കേരളീയ സമാജത്തിന്റെ വരും ദിവസങ്ങളിലെ പ്രധാന പരിപാടികളെ കുറിച്ചുള്ള വിശദാംശങ്ങൾ സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, സമാജം ജനറൽ സെക്രെട്ടറി വി.കെ. പവിത്രൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
സമാജം വനിതാ വിഭാഗത്തിന്റെയും ചിൽഡ്രൻസ് വിങ്ങിന്റെയും ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം ജൂൺ 6 ന് വിവിധ കലാപരിപാടികളോടെ സമാജത്തിൽ അരങ്ങേറും. ബിന്ദു മേനോൻ ഏഷ്യാനെറ്റ് മിഡിൽഈസ്റ്റ് മാർകെട്ടിങ് ഹെഡ് മുഖ്യ അതിഥി ആയിരിക്കും. ജൂൺ 11 ഫിലിം ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനത്തോടുനുബന്ധിച്ചു മനോജ് കാനാ സംവിധാനം നിർവ്വഹിച്ച അംമീബാ എന്നാ ഫിലിം പ്രദർശനവും തുടർന്ന് സംവിധയകനുമായ് അഭിമുഖവും ഉണ്ടായിരിക്കുന്നതാണ്. ജൂൺ 13 നു ഫോട്ടോ ഗ്രാഫി ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം.
ജൂൺ 21 നു ഇന്റർനാഷണൽ യോഗ ദിനം. ഗവ. ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം ഇന്ത്യൻ എംബസിയുടെയും ആർട്ട് ഓഫ് ലിവിങ്ങിന്റെയും ആഭിമുഖ്യത്തിൽ സമാജത്തിന്റെ നേത്രത്വത്തിൽ യോഗ ടെമോസ്‌ട്രെഷനോട് കൂടി ആരംഭിക്കും. ഇന്ത്യൻ സ്ഥാനപതി മുഖ്യ അതിഥി ആയിരിക്കും. യോഗ പഠന ക്ലാസും ഉണ്ടായിരിക്കും.
ജൂൺ 25 നു മെംബേർസ് നൈറ്റിനോടുനുബന്ധിച്ചു വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ജൂൺ26 നു നാദബ്രഹ്മം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പന്തളം ബാലനും വിജിതാ ശ്രീജിത്തും നേത്രത്വം കൊടുക്കുന്ന സംഗീത സാന്ത്വനം എന്ന മ്യൂസിക് പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്. പരിപാടികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സമാജം കലാ വിഭാഗം സെക്രെട്ടറി ജയകുമാർ സുന്ദരരാജൻ 39807185 , സമാജം വൈസ് പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ 39678075, മെമ്പർശിപ്പ് സെക്രട്ടറി ബിനു വേലിയിൽ മാത്യു 33234353എന്നിവരെ വിളിക്കാവുന്നതാണ്.

