ഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ ബഹറിനിലെ മുതിർന്ന നാടക പ്രവർത്തകർക്കായി  തിയേറ്റർ ക്യാമ്പ് സംഘടിപ്പിക്കുന്നു. അഭിനയം, സംവിധാനം, രചന, രംഗസംവിധാനം,വെളിച്ച വിതാനം എന്നീ വിഷയങ്ങളിൽ അറിവ് പകരുന്ന വിധത്തിലാണ് ക്യാമ്പിന്റെ പ്രവർത്തനം ക്രമീകരീച്ചിരിക്കുന്നത്. പ്രശസ്ഥ നാടകപ്രവർത്തകനായ ഡോക്ടർ സാം കുട്ടി പട്ടംകരിയാണ് നാടക ക്യാമ്പിനു നേത്രത്വം നൽകുന്നത്.

ഈ മാസം പതിനഞ്ചാം തീയതി (ജൂൺ 15) ആരംഭിച്ച് ജൂലൈ ആദ്യ വാരത്തിൽ അവസാനിക്കുന്നു. ഇരുപതിലധികം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ തിയേറ്റർ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സമാജം ഓഫീസുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് 39807185 (ജയകുമാർ ബി.കെ.എസ് കലാവിഭാഗം സെക്രട്ടറി) 39676830 (ശിവകുമാർ കുളത്തുപ്പുഴ ബി.കെ.എസ് സ്‌കൂൾ ഓഫ് ഡ്രാമ കൺവീനെർ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.