- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈലാഞ്ചിടലും സംഗീത സന്ധ്യയും കോമഡിയും ഷോയും ഒരുക്കി ബഹ്റൈൻ കേരളീയ സമാജം; ഈദ് ആഘോഷം പൊടിപൊടിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ സമാജത്തിൽ പുരോഗമിക്കുന്നതായി സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ അറിയിച്ചു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാൽ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളിൽ മൈലാഞ്ചി രാവ് അരങ്ങേറും. വിദഗ്ധ ഡ

ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ സമാജത്തിൽ പുരോഗമിക്കുന്നതായി സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ അറിയിച്ചു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാൽ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളിൽ മൈലാഞ്ചി രാവ് അരങ്ങേറും. വിദഗ്ധ ഡിസൈനർമാരുടെ നേതൃത്വത്തിൽ വിവിധ ഡിസൈനുകളിൽ രാത്രി എട്ടുമണിക്ക് ശേഷം മൈലാഞ്ചിയിടാൻ സൗകര്യമോരുക്കുന്നുണ്ട്. അതിലേക്കായുള്ള രജിസ്‌ട്രേഷൻ സമാജത്തിൽ നടന്നു വരുന്നതായി സമാജം കലാ വിഭാഗം സെക്രട്ടറി ജയകുമാർ എസ് വ്യക്തമാക്കി.
ജൂലായ് 18 ശനിയാഴ്ച രാത്രി 8 മണിക്ക് പ്രമുഖ ഗായകരായ അൻവർ,ബേബി സഹജ , ഷമീർ എന്നിവർ നയിക്കുന്ന സംഗീതനിശ അരങ്ങേറും. കൂടാതെ പ്രശസ്ത ഹാസ്യ സമ്രാട്ട് സിറാജ് പയ്യോളി അവതരിപ്പിക്കുന്ന കോമഡി സ്‌കിറ്റും. സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന നിരവധി കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാവും.
ഈദ്ആഘോഷങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഈദ് ആഘോഷ കമ്മറ്റി കൺവീനർ ജനാർദ്ദനൻ കെ 39895431, ജോയിന്റ് കൺ വീനർമാരായ റിയാസ് ഇബ്രാഹിം 33189894, ഷാഫിപറകാട്ട 39464958, സിറാജ് 39443097 എന്നിവരെ വിളിക്കാവുന്നതാണ്

