- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബികെഎസ് സമ്മർ ക്യാമ്പ്; ഉദയൻ കുണ്ടംകുഴിയുടെ നേതൃത്വത്തിൽ സന്നദ്ധ സേവകർക്ക് സംഘടിപ്പിച്ച പരിശീലന കളരി ശ്രദ്ധേയമായി
കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരളീയ സമാജം നടത്തി വരുന്ന സമ്മർ ക്യാമ്പിന്റെ പ്രവർത്തനങ്ങളെ എകൊപിപ്പിക്കുന്നതിനും ക്യാമ്പിനു നേതൃത്വം നൽകുന്നതിനുമായിഉദയൻ കുണ്ടംകുഴി ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തിച്ചേർന്നിട്ടുണ്ട് എന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ജനറൽ സെക്രട്ടറി വി.കെ പവിത്രൻ

കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരളീയ സമാജം നടത്തി വരുന്ന സമ്മർ ക്യാമ്പിന്റെ പ്രവർത്തനങ്ങളെ എകൊപിപ്പിക്കുന്നതിനും ക്യാമ്പിനു നേതൃത്വം നൽകുന്നതിനുമായിഉദയൻ കുണ്ടംകുഴി ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തിച്ചേർന്നിട്ടുണ്ട് എന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ജനറൽ സെക്രട്ടറി വി.കെ പവിത്രൻ എന്നിവർ ഒരു പത്രകുറിപ്പിൽ അറിയിച്ചു .
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കളിവീട് തിയേറ്ററിന്റെ ഡയരക്ടർ കണ്ണൂർ നാട്ടരങ്ങ്,നാട്ടറിവ് പഠന കേന്ദ്രം ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഉദയൻ കുണ്ടംകുഴി പ്രശസ്ത നാടക പ്രവർത്തകനും നാടൻ പാട്ട്കാരനും നാടക രംഗത്ത് സജീവ സാന്നിധ്യവും കേരള സംസ്ഥാന സർകാരിന്റെ ഫോക്ലോർ അവാർഡും മികച്ച ഷോർട്ട് ഫിലിം ഡോകുമെന്ററി സംവിധായകനുള്ള പരിതസ്ഥിതി സിനിമക്കുള്ള മാതൃഭൂമി സീഡ് അവാർഡും നാടക രചനക്കും സംവിധാനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
സമ്മർ ക്യാമ്പിന്റെ ഭാഗമായി ഉദയൻ കുണ്ടംകുഴി യുടെ നേതൃത്വത്തിൽ സന്നദ്ധ സേവകർക്ക് പരിശീലന കളരി ജൂലായ് 20 ന് സമാജത്തിൽ സംഘടിപ്പിച്ചു.

സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ കുമാർ കോർഡിനേറ്ററും, അനുമനോജ് ജനറൽ കൺവീനറും, പ്രദീപ് അഴീക്കോട് ജോയിന്റ് കൺവീനറും ആയുള്ള വിപുലമായ കമ്മറ്റിയാണ് ഇതിന്റെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. കൂടാതെ ബി കെ എസ്സ് സന്നദ്ധ പ്രവർത്തകരുടെ അകമഴിഞ്ഞ സേവനങ്ങളും സമാജം സമ്മർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കുന്നതായി സംഘാടകർ അറിയിച്ചു.

