ഹ്‌റൈൻ കേരളീയ സമാജം ക്വിസ് ക്ലബ്ബ് 'ഫാമിലി ഫ ൺ' എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

ബഹറിനിൽ താമസിക്കുന്ന ഏതൊരു മലയാളിക്കും ബഹ്‌റൈൻ കേരളീയ സമാജം ക്വിസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് അത് പോലെ ബഹറിനിൽ പ്രവർത്തിക്കുന്ന ഏതൊരു മലയാളി സംഘടനക്കും ഇതിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലായ് 25 ന് മുമ്പായി താഴെ കാണുന്ന ലിങ്കിൽ ഓൺലൈൻ ആയി രജിസ്‌റർ ചെയ്യുകയോ http://goo.gl/forms/RecKYnmWec. അപേക്ഷകൾ ഇമെയിൽ ആയി bksqc1516@googlegroups.com അയക്കുകയോ ചെയ്യാവുന്നതാണ്.

വിജയികൾക്കും അവസാന റൗണ്ടിൽ (ഫൈനൽ) എത്തിയ മത്സരാർത്ഥികൾക്കും ട്രോഫിയും മറ്റു സമ്മാനങ്ങളും നൽകുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബി കെ എസ് സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ കുമാർ 39964087, ബി കെ എസ് ക്വിസ് കമ്മിറ്റി കൺവീനർ ടിജി മാത്യു 39775584, ജോയിന്റ് കൺവീനർ ഹരിദാസ് ബി നായർ 39650857 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.