ബാഹ്യ ഇടപെടലുകൾക്കും മറ്റു അരാഷ്ട്രീയ വാദത്തിനും എതിരെയുള്ള പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ സർക്കാറിനും ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഇസ അൽ ഖലീഫക്കും ഐഖ്യദാർഡ്യം പ്രഖ്യാപിക്കുന്ന കാമ്പയിനിൽ ബഹറിൻ കേരളീയ സമാജവും പങ്കാളികളായി.

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ജനറൽ സെക്രട്ടറി വി.കെ പവിത്രൻ എന്നിവർ കാമ്പൈനിനു നേതൃത്വം നൽകികൊണ്ട് സന്നദ്ധപത്രം നിക്ഷേപിച്ചു.

ബഹറിൻ കേരളീയ സമാജത്തിലെ മുഴുവൻ അംഗങ്ങളോടും ബഹ്‌റൈൻ രാജാവിനു പിന്തുണ പ്രഖ്യാപിക്കുന്ന ഈ സത്കർമ്മത്തിൽ അണിചേരാൻ സമാജം ഭരണ സമിതി അഭ്യർത്ഥിച്ചു.