ഹ്‌റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ്ബ് നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു 'നാട്യതരംഗിണി' നൃത്ത നൃത്യങ്ങൾ സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.

ബഹ്രൈനിലെ 14ഓളം പ്രഗത്ഭരായ നൃത്ത അദ്ധ്യാപകരുടെ ശിഷ്യ ഗണങ്ങൾ ഒരേ വേദിയിൽ അവരുടെ പ്രതിഭ തെളിയിക്കാൻ ഒരുങ്ങുന്നു. നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു ഈ വരുന്ന 21)0 തീയതി ബുധനാഴ്ച, രാത്രി 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജുബിലീ ഹാളിൽ ആണ് നയന മനോഹരമായ ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് എന്ന് സമാജം കലാവിഭാഗം സെക്രട്ടറി ജയകുമാർ സുന്ദരരാജൻ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്ക് ബഹ്‌റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ്ബ് കൺവീനർ ജോസ് ഫ്രാൻസിനെ 39697600 വിളിക്കാവുന്നതാണ്.