ബഹ്‌റൈൻ കേരളീയ സമാജം 201516 ഭരണസമിതിയുടെയും സമാജം കലാ വിഭാഗത്തിന്റെയും ഫിനാലെ വിവിധ കലാപരിപാടികളോടെ മാർച്ച് 10 ന് വ്യാഴാഴ്ച രാത്രി ക്ര്യത്യം 8 മണിക്ക് സമാജം ഡയമണ്ട് ജുബിലീ ഹാളിൽ അരങ്ങേറുമെന്നു ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, സമാജം ജനറൽ സെക്രട്ടറി വി.കെ പവിത്രൻ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

ഫിനാലെയുടെ ഭാഗമായി ഗാനോത്സവം2016 എന്ന പേരിൽ അണിയിച്ചൊരുക്കുന്ന സംഗീത പരിപാടിയിൽ പ്രശസ്ത നാടൻ പാട്ടുകാരി പ്രസീതയുടെ നാടൻ പാട്ടുകൾ കോർത്തിണക്കിയ സംഗീത വിരുന്നും. പിന്നണിഗായിക സുമി അരവിന്ദ്,ഐഡിയസ്റ്റാർ സിംഗറിലൂടെ മലയാളി മനസ്സുകളെ കീഴടക്കിയ സുധീഷ്, ബഹ്രൈനിലെ പ്രശസ്ത ഗായകൻ രഞ്ജിത്ത് എന്നിവരോടൊപ്പം ബഹറൈനിൽ ആദ്യമായെത്തുന്ന പ്രശസ്ത പിന്നണി ഗായകൻ ദേവാനന്ദ് എന്നിവരുടെ മ്യൂസിക് ഫ്യുഷനും ചടങ്ങിനു കൊഴുപ്പേകും. ലൈവ് ഓർക്കസ്ട്ര ഈ സംഗീത പരിപാടിയിൽ വേറിട്ടൊരു അനുഭവം ആയിരിക്കുമെന്നും സമാജം കലാ വിഭാഗം സെക്രട്ടറി അറിയിച്ചു.

കഴിഞ്ഞ ഒരു വർഷം ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഭരണസമിതിയോട് സഹകരിക്കുകയും എല്ലാ പരിപാടികളിലും സജീവസാന്നിദ്ധ്യവുമായ മുഴുവൻ സമാജം അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നതായി സമാജം ഭരണ സമിതി പത്രകുറിപ്പിലൂടെ വ്യക്തമാക്കി.

ബഹ്‌റൈൻ കേരളീയ സമാജം ഭരണ സമിതി 201516 ഫിനാലെയുടെ ഭാഗമായി അണിയിച്ചൊരുക്കുന്ന ഈ സംഗീത പരിപാടി ആസ്വദിക്കുന്നതിനു എല്ലാ സമാജം കുടുംബാംഗങ്ങളെയും ബഹ്‌റൈൻ കേരളീയ സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് സമാജം കലാ വിഭാഗം സെക്രട്ടറി ജയകുമാർ എസ് 39807185 ഈ നമ്പറിൽ വിളിക്കാവുന്നതാണ്.