- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി 12 ന്
സാഹിത്യസംഗമം ഏകദിന ക്യാമ്പ് ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സാഹിത്യ സംഗമം എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് ജി കെ നായർ സമാജം ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ അറിയിച്ചു.ഡിസംബർ12 വെള്ളിയാഴ്‌ച്ച രാവിലെ 10 മണിമുതൽ വൈകീട്ട് 4 മണിവരെ ആണ് ക്യാമ്പ് നടക്കുന്നത് ബഹ്രൈനിലെ എഴുത്തുകാർ സ

സാഹിത്യസംഗമം ഏകദിന ക്യാമ്പ് ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സാഹിത്യ സംഗമം എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് ജി കെ നായർ സമാജം ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ അറിയിച്ചു.
ഡിസംബർ12 വെള്ളിയാഴ്‌ച്ച രാവിലെ 10 മണിമുതൽ വൈകീട്ട് 4 മണിവരെ ആണ് ക്യാമ്പ് നടക്കുന്നത് ബഹ്രൈനിലെ എഴുത്തുകാർ സാഹിത്യ പ്രവർത്തകർ അഭിനേതാക്കൾ ചിത്രകാരന്മാർ സാംസ്‌കാരിക പ്രവർത്തകർ എന്നിവർ ക്യാമ്പിൽ പങ്കെടുക്കുന്നതായി സാഹിത്യ വിഭാഗം സെക്രട്ടറി പ്രകാശ് ബാബു അറിയിച്ചു.
സമാജാത്തിൽ ജനുവരിയിൽ നടക്കുന്ന പുസ്തകോത്സവത്തിന്റെ മുന്നോരുക്കങ്ങളുടെ ഭാഗമായാണ് കലാ സാഹിത്യ സംഗമം നടത്തുന്നത്. എഴുത്തുകാരെയും സാഹിത്യ പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായി ക്യാമ്പിൽ പങ്കെടുത്തുകൊണ്ട് സ്വന്തം കവിതയും കഥയും അവതരിപ്പിക്കുന്നവരിൽ നിന്നും മികച്ച സാഹിത്യ രചനകൾ തിരഞ്ഞെടുത്തുകൊണ്ട് സാഹിത്യ വേദി സമ്മാനങ്ങൾ നൽകുന്നതായിരിക്കും.
പങ്കെടുക്കുന്നവർ മുൻകൂട്ടി സ്വന്തം രചനകൾ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സുധി പുത്തൻ വേലി (39168899)
ബാജി ഓടം,വേലി (39258308 ) എന്നിവരെ വിളിക്കാവുന്നതാണ്.

