- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി കുട്ടികൾക്കായി പ്രശ്നോത്തിരി മത്സരം മാർച്ച് 31 ന്
ബഹ്‌റൈൻ കേരളീയ സമാജവും 4പിഎം ന്യൂസും സംയുക്തമായി ബഹ്‌റൈൻ മലയാളി കുട്ടികൾക്കായി ഒരു പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നു. മലയാളി ഭാഷയേയും കേരളത്തെയും സംബന്ധിച്ച ഒത്തിരി കാര്യങ്ങൾ പരസ്പരം പങ്കുവെയ്ക്കപ്പെടുന്ന ഈ മത്സരത്തിൽ 1998 ഏപ്രിൽ ഒന്നിനും 2004 മാർച്ച് 31നും ഇടയിൽ ജനിച്ച ബഹ്‌റൈനിലെ സ്ഥിര താമസക്കാരായ ആർക്കും പങ്കെടുക്കാവുന്നതാ

ബഹ്‌റൈൻ കേരളീയ സമാജവും 4പിഎം ന്യൂസും സംയുക്തമായി ബഹ്‌റൈൻ മലയാളി കുട്ടികൾക്കായി ഒരു പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നു. മലയാളി ഭാഷയേയും കേരളത്തെയും സംബന്ധിച്ച ഒത്തിരി കാര്യങ്ങൾ പരസ്പരം പങ്കുവെയ്ക്കപ്പെടുന്ന ഈ മത്സരത്തിൽ 1998 ഏപ്രിൽ ഒന്നിനും 2004 മാർച്ച് 31നും ഇടയിൽ ജനിച്ച ബഹ്‌റൈനിലെ സ്ഥിര താമസക്കാരായ ആർക്കും പങ്കെടുക്കാവുന്നതാണ്.
മൂന്ന് പേരടങ്ങിയ ഒരു ടീമായിട്ടായിരിക്കും മത്സരിക്കേണ്ടത്. സ്വതന്ത്ര ടീമുകളായോ സമാജത്തിന്റെയോ ഇതര ക്ലബുകളുടെയോ അസോസിയേഷനുകളുടെയോ സ്ഥാപനങ്ങളുടെയോ സ്‌കൂളുകളുടെയോ പേരിലും മത്സരിക്കാവുന്നതാണ്. ഒരു സ്ഥാപനത്തിന്റെ പേരിൽ എത്ര ടീമുകൾക്കും പങ്കെടുക്കാവുന്നതാണ്. മൂന്നിലൊരാൾ 10നും 12നും ഇടയിൽ പ്രായമുള്ള കുട്ടിയും മറ്റ് രണ്ടുപേർ 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളും ആയിരിക്കണം.
പൂരിപ്പിച്ച അപേക്ഷാഫോറം, തിരിച്ചറിയൽ രേഖകളും (ഇജഞ, ജമുൈീൃ േഇീുെല)െ രജിസ്‌ട്രേഷൻ ഫീസ് അഞ്ച് ദിനാറും സഹിതം ഡിസംബർ പത്തിന് മുമ്പായി സമാജം ഓഫീസിൽ ലഭിക്കേണ്ടതാണ്. സ്ഥാപനത്തിന്റെ പേരിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രവും ഹാജരാക്കണം.2014 ഡിസംബർ 11ന് വൈകീട്ട് 6.30ന് ഒരു പ്രാഥമിക മത്സരം (എഴുത്ത് പരീക്ഷ) നടത്തുന്നതാണ്. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്ന 12 ടീമുകളായിരിക്കും ഡിസംബർ 19ന് നടക്കുന്ന സെമി ഫൈനലിൽ മത്സരിക്കുന്നത്. പ്രശസ്ത സിനിമാ സീരിയൽ താരം പ്രവീണ ഫൈനൽ മത്സരത്തിന്റെ ക്വിസ് മാസ്റ്ററായി എത്തുന്നതാണ്.
കേരളം, കേരളീയർ, മലയാളം, മലയാളി, ഭാഷ, വ്യക്തികൾ, സ്ഥലങ്ങൾ, ചരിത്രം, നാഴികക്കല്ലുകൾ തുടങ്ങി കേരളവും മലയാളവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന ഏത് ചോദ്യവും പ്രതീക്ഷിക്കാവുന്നതാണ് (ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയ്ക്ക് മുമ്പുള്ള കാലഘട്ടവും ചോദ്യത്തിൽ ഉൾപ്പെടും)
കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായോ പാഠശാല ഓഫീസുമായോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
ഹരികൃഷ്ണൻ 36691405, 38245017
ബിജു എം സതീഷ് 36045442, 33952166
സുധി പുത്തിൻവേലിക്കര 07792884, 39268899
നന്ദകുമാർ 39285406

