- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
രണ്ടാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വ്യാഴാഴ്‌ച്ച കൊടിയേറും; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കുന്ന രണ്ടാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വ്യാഴാഴ്‌ച്ച കൊടിയേറും. ഇംഗ്‌ളീഷിലും മലയാളത്തിലുമുള്ള വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ പ്രദർശനത്തിലുണ്ടാകും. മലയാളത്തിലെ എല്ലാ പ്രമുഖ പ്രസാധകരുടെയും പുസ്തകങ്ങൾ എത്തിയിട്ടുണ്ട്. കേരളത്തിലെ വിലയേക്കാൾ രണ്ടിരട്ടി വിലയിട്ടാണ് സാധാരണ ഗൾഫ് രാജ്യങ്ങളിലാക
മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കുന്ന രണ്ടാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വ്യാഴാഴ്‌ച്ച കൊടിയേറും. ഇംഗ്‌ളീഷിലും മലയാളത്തിലുമുള്ള വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ പ്രദർശനത്തിലുണ്ടാകും. മലയാളത്തിലെ എല്ലാ പ്രമുഖ പ്രസാധകരുടെയും പുസ്തകങ്ങൾ എത്തിയിട്ടുണ്ട്. കേരളത്തിലെ വിലയേക്കാൾ രണ്ടിരട്ടി വിലയിട്ടാണ് സാധാരണ ഗൾഫ് രാജ്യങ്ങളിലാകെ മലയാളം പുസ്തങ്ങളുടെ വിൽപന. എന്നാൽ, ഇവിടെ പുസ്തകങ്ങൾക്ക് 25 മുതൽ 30 ശതമാനം വരെ കിഴിവ് ലഭിക്കും.ക്‌ളാസിക് കൃതികളുടെ പോപ്പുലർ എഡിഷനായ 'വേഡ്‌സ്വർത്ത് ക്‌ളാസിക്' സീരീസിലുള്ള പുസ്തകങ്ങളും പ്രദർശനത്തിലുണ്ടാകും.
പ്രമുഖർ പങ്കെടുക്കുന്ന പത്തു ദിവസം നീളുന്ന പുസ്തക മേളയിൽ എല്ലാ ദിവസവും കലാസാംസ്‌കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ചലച്ചിത്ര താരം മുകേഷ് ആണ് മേള ഉദ്ഘാടനം ചെയ്യുന്നത്. ഒമ്പതിന് ബുക്കർ ജേതാവും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയ് വായനക്കാരുമായി സംവദിക്കും.
അരുന്ധതി റോയിയുടെ വിശദ പഠനത്തോടെ പ്രസിദ്ധീകരിക്കുന്ന ഡോ. ബി ആർ. അംബേദ്കറുടെ 'ജാതി ഉന്മൂലനം' എന്ന പുസ്തകത്തിന്റെ പ്രകാശനവും അന്നേ ദിവസം നടക്കും. പ്രശസ്ത ക്വിസ് മാസ്റ്ററും പ്രചോദക പ്രഭാഷകനുമായ ടെറി ഒ ബ്രയിൻ, നടനും സംവിധായകനുമായ ശ്രീനിവാസൻ, പാചക വിദഗ്ധ ഡോ. ലക്ഷ്മി നായർ, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണൻ, കഥാകൃത്ത് ഉണ്ണി ആർ തുടങ്ങിയവരും മേളയിലത്തെുന്നുണ്ട്.