ഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന 'ഫിലിം കഫെ' ഹ്രസ്വ ചിത്ര മത്സരവും പ്രദർശനവും 23 വെള്ളിയാഴ്ച വൈകീട്ട് 3 മണി മുതൽ നടക്കുമെന്ന് സമാജം പ്രസിഡണ്ട് ജി കെ നായർ ,ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. സാമജം കഴിഞ്ഞ വർഷങ്ങളിൽ നടത്തി വന്നിരുന്ന ഹ്രസ്വചിത്ര മേള കൂടുതൽ വിപുലമായ രീതിയിലാണ് ഈ വർഷം നടത്തുന്നത്. മൂന്നു മിനുട്ട് ദൈർഘ്യമുള്ള സിനിമകളുടെ മത്സരം ആണ് ഈ വർഷത്തെ മേളയുടെ ഏറ്റവും വലിയ പ്രത്യേകത.

ഇന്ത്യ, ബഹ്‌റൈൻ, മെക്‌സിക്കോ, കാനഡ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ നിന്നായി വ്യതസ്ത ഭാഷകളിൽ നിർമ്മിച്ച മുപ്പത്തി അഞ്ചോളം ഹ്രസ്വ ചിത്രങ്ങളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. ഇവയിൽ പ്രവാസികളായ നിരവധി മലയാളി സിനിമാ പ്രവർത്തകരുടെയും സിനിമകളും ഉൾപ്പെടുന്നു. വിദേശികളും സ്വദേശികളും ഉൾപ്പെടുന്ന വിദഗ്ദരായ ഒരു ജഡ്ജിങ് പാനൽ ആണ് സിനിമകൾ വിലയിരുത്തുന്നത്. മികച്ച സിനിമ, സംവിധായകൻ, നടൻ, നടി, ചിത്ര സംയോജനം, ചായാഗ്രഹണം, ബാലതാരം എന്നിയിനങ്ങളിലാണ് അവാർഡുകൾ . അന്നേ ദിവസം രാത്രി നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്. അതോടൊപ്പം തന്നെ സമാജം ഫിലിം ക്ലബ് നടത്തിയ 'ക്യൂട്ട് മോഡൽ കൊണ്ടെസ്റ്റ്' ലോഗോ ഡിസൈൻ എന്നീ മത്സരങ്ങളിലെ വിജയികൽക്കുള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്യുന്നതാണ്.

മത്സരചിത്രങ്ങളുടെ പ്രദർശനം വൈകീട്ട് കൃത്യം 4 മണിക്ക് തന്നെ ആരംഭിക്കുന്നതാണ്. പ്രടർഷനത്തിലെക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫിലിം ക്ലബ് കൺവീനർ ഫിറോസ് തിരുവത്ര 39186439 രേമേഷ് രേമു 33392403 യുമായി ബന്ധപ്പെടുക.